സ്​കൂൾ ക​ലോത്സവം; പുതുക്കിയ മാർഗരേഖക്ക്​ അംഗീകാരം

സ്കൂൾ കലോത്സവം; പുതുക്കിയ മാർഗരേഖക്ക് അംഗീകാരം * ഘോഷയാത്രക്ക് പകരം സാംസ്കാരിക ദൃശ്യം * നാലിനങ്ങളിൽ പൊതുമത്സരം തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോത്സവത്തി​െൻറ പുതുക്കിയ മാർഗരേഖ പ്രസിദ്ധീകരിച്ചു. വിദഗ്ധ സമിതി ശിപാർശപ്രകാരം കലോത്സവത്തി​െൻറ ഉദ്ഘാടനച്ചടങ്ങിൽനിന്ന് ഘോഷയാത്ര ഒഴിവാക്കി. പകരം സാംസ്കാരിക ദൃശ്യം ഒരുക്കാം. ഈ വർഷം മുതൽ ഹരിതമാർഗ രേഖപ്രകാരം കലോത്സവങ്ങൾ നടത്താൻ ഗ്രീൻ പ്രോട്ടോക്കോൾ കമ്മിറ്റികൾ രൂപവത്കരിക്കും. കുട്ടികളിൽനിന്ന് കലോത്സവം നടത്താൻ പണം പിരിക്കരുതെന്നും മാർഗരേഖയിൽ നിർദേശിച്ചിട്ടുണ്ട്. നാടോടിനൃത്തം ഉൾപ്പെടെയുള്ളവയിൽ ആഡംബരവേഷം ധരിച്ചാൽ മാർക്ക് കുറക്കും. മത്സര ഇനങ്ങളിൽ പിന്നണിയിൽ കുട്ടികൾ മാത്രമേ പാടുള്ളൂവെന്നും മാർഗരേഖയിൽ പറയുന്നു. സംസ്ഥാന കലോത്സവത്തിൽ എ ഗ്രേഡ് നേടുന്നവർക്ക് ഒറ്റത്തവണയായി സാംസ്കാരിക സ്കോളർഷിപ് നൽകും. ഒരുകുട്ടിക്ക് മൂന്ന് വ്യക്തിഗത ഇനങ്ങളിലും രണ്ടു സംഘ ഇനങ്ങളിലും മാത്രമേ പങ്കെടുക്കാൻ കഴിയൂ. ഫലനിർണയത്തിനെതിരായ അപ്പീലുകൾക്ക് സ്കൂൾ തലത്തിൽ 500 രൂപയും സബ്ജില്ല തലത്തിൽ 1000 രൂപയും ജില്ലതലത്തിൽ 2000 രൂപയും സംസ്ഥാനതലത്തിൽ 2500 രൂപയും കെട്ടിെവക്കണം. കഥകളി, ഒാട്ടൻതുള്ളൽ, നാടോടിനൃത്തം, മിമിക്രി എന്നീ ഇനങ്ങളിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഇനി പ്രത്യേക മത്സരം ഉണ്ടാകില്ല. ഇൗ ഇനങ്ങളിൽ ഒന്നിച്ചായിരിക്കും മത്സരം. കേരളനടനം, മോണോ ആക്ട് എന്നിവയിലും പൊതുമത്സരം നടത്താൻ ആയിരുന്നു ശിപാർശയെങ്കിലും വെവ്വേറെ മത്സരം നടത്താനാണ് തീരുമാനം. വിധികർത്താക്കൾക്ക് കർശന മാനദണ്ഡങ്ങൾ കൊണ്ടുവന്നു. ഒരാൾക്ക് ഒരിനത്തിൽ തുടർച്ചയായി രണ്ടുവർഷത്തിൽ കൂടുതൽ വിധികർത്താവാകാൻ കഴിയില്ല. ജില്ലതലത്തിൽ വിധികർത്താവായ ആളെ സംസ്ഥാനതലത്തിൽ വിധികർത്താവാക്കില്ല. സബ്ജില്ലതലത്തിൽ വിധി നിർണയിച്ചയാളെ ജില്ലയിലും നിയോഗിക്കില്ല. സബ്ജില്ലതല വിധികർത്താക്കളുടെ പട്ടികക്ക് ഡി.ഡി.ഇമാരുടെയും ജില്ലതല പട്ടികക്ക് പൊതുവിദ്യാഭ്യാസ ഡയറക്റുടെയും അംഗീകാരം വേണം. യു.പി, ഹൈസ്കൂൾ തലങ്ങളിൽ ഇംഗ്ലീഷ് സ്കിറ്റ് പുതിയ ഇനമായി ഉൾപ്പെടുത്തി. എൽ.പി, യു.പി വിഭാഗങ്ങളിൽ തമിഴ്, കന്നട ഭാഷകളിൽ പ്രസംഗം, പദ്യപാരായണം എന്നിവയും പുതിയ ഇനമായി ഉൾപ്പെടുത്താനും നിർദേശമുണ്ട്. എൽ.പി വിഭാഗത്തിൽ മലയാളം, ഇംഗ്ലീഷ് ഭാഷകളിൽ ആംഗ്യപാട്ട് മത്സരയിനമായി ഉൾപ്പെടുത്താനും നിർദേശമുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.