പ്രതിരോധ കുത്തിവെപ്പ്: സി.ബി.എസ്.ഇ സ്കൂളുകൾ ജാഗ്രത പാലിക്കണം -മാനേജ്മെൻറ് അസോസിയേഷൻ തവനൂർ: മീസിൽസ്, റുബെല്ല തുടങ്ങിയ രോഗങ്ങളെ രാജ്യത്തുനിന്ന് നിർമാർജനം ചെയ്യുന്നതിെൻറ ഭാഗമായി നടപ്പാക്കുന്ന കുത്തിവെപ്പ് യജ്ഞം വിജയിപ്പിക്കാൻ ജില്ലയിലെ സി.ബി.എസ്.ഇ സ്കൂൾ മാനേജ്മെൻറുകൾ മുന്നിട്ടിറങ്ങണമെന്ന് മലപ്പുറം ജില്ല സി.ബി.എസ്.ഇ സ്കൂൾ മാനേജ്മെൻറ് അസോസിയേഷൻ യോഗം ആവശ്യപ്പെട്ടു. സോഷ്യൽ മീഡിയകൾ വഴി അനുകൂലിച്ചും പ്രതികൂലിച്ചും പ്രചാരണങ്ങൾ കൂടിവരുന്ന സാഹചര്യത്തിൽ സ്കൂൾ പി.ടി.എ കമ്മിറ്റികളുടെ സഹകരണത്തോടെ രക്ഷിതാക്കളിൽനിന്ന് സമ്മതപത്രവും ആരോഗ്യവകുപ്പിെൻറ സുരക്ഷപത്രവും വാങ്ങിയതിനു ശേഷമാണ് വാക്സിൻ നൽകേണ്ടതെന്നും ആരോഗ്യവകുപ്പിലെ ഡോക്ടർ വാക്സിനേഷൻ സ്വീകരിക്കുന്ന കുട്ടിയെ പരിശോധിച്ച് ആരോഗ്യസ്ഥിതി ഉറപ്പുവരുത്തണമെന്നും ഇക്കാര്യത്തിൽ സ്കൂളുകൾ ജാഗ്രത പുലർത്തണമെന്നും യോഗം ഓർമിപ്പിച്ചു. യോഗത്തിൽ അസോസിയേഷൻ ജില്ല പ്രസിഡൻറ് എ. മൊയ്തീൻ കുട്ടി അധ്യക്ഷത വഹിച്ചു. എം.ഇ.എസ് ജില്ല പ്രസിഡൻറ് അബ്ദുൽ ജബ്ബാർ ഉദ്ഘാടനം ചെയ്തു. ജില്ല സെക്രട്ടറി മജീദ് ഐഡിയൽ വിഷയാവതരണം നടത്തി. ട്രഷറർ ടി.എം. പത്മകുമാർ, വി. മൊയ്തു, അബ്ദുൽ അസീസ് എന്നിവർ സംസാരിച്ചു. നാടകമത്സരം 14 മുതല്‍ എടപ്പാള്‍: എടപ്പാള്‍ നാടക അരങ്ങിെൻറ ഒമ്പതാമത് അഖില കേരള പ്രഫഷനല്‍ നാടക മത്സരം ഒക്ടോബര്‍ 14 മുതല്‍ 20 വരെ എടപ്പാള്‍ വള്ളത്തോള്‍ കോളജ് ഓഡിറ്റോറിയത്തില്‍ നടക്കും. 14ന് വൈകീട്ട് അഞ്ചിന് സംവിധായകന്‍ വിനയന്‍ ഉദ്ഘാടനം ചെയ്യും. സാഹിത്യകാരന്‍ ആലങ്കോട് ലീലാകൃഷ്ണന്‍ മുഖ്യ പ്രഭാഷണം നടത്തും. 19ന് വാദ്യകലാകാരന്‍ ഡോ. ശുകപുരം ദിലീപ്, ഡോ. അരുണ്‍ രാജ് എന്നിവരെ ആദരിക്കും. 20ന് നടക്കുന്ന സമാപന സമ്മേളനം മന്ത്രി കെ.ടി. ജലീല്‍ ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.