പട്ടാമ്പി: പള്ളിപ്പുറം ദാറുല്‍ അന്‍വാര്‍ ഇസ്‌ലാമിക് കോംപ്ലക്‌സിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സഫ ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ ആരംഭിക്കുന്ന സ്‌കൗട്ട് പദ്ധതി വ്യാഴാഴ്ച രാവിലെ 11ന് വി.ടി. ബല്‍റാം എം.എൽ.എ ഉദ്ഘാടനം ചെയ്യും. പ്രധാനാധ്യാപകൻ കെ.പി. മുഹമ്മദ് അഷ്‌റഫ്, പി.ടി.എ പ്രസിഡൻറ് പി.ടി.എം ഫിറോസ് എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. പട്ടാമ്പി എ.ഇ.ഒ ഡി. ഷാജിമോന്‍, പരുതൂര്‍ പഞ്ചായത്ത് പ്രസിഡൻറ് ശാന്തകുമാരി, ബ്ലോക്ക് പഞ്ചായത്തംഗം സജിത വിനോദ്, പഞ്ചായത്തംഗങ്ങളായ ജമീല, ഷംസുദ്ദീന്‍, ബഷീര്‍, രാഷ്ട്രപതി അവാര്‍ഡ് ജേതാവ് കെ.കെ. ഷമീറലി, അംബിക, ഹംസ , പി.ടി.എ പ്രസിഡൻറ് പി.ടി.എം ഫിറോസ് എന്നിവർ സംസാരിക്കും. കെ.വി.വി.ഇ.എസ് യൂത്ത്‌വിങ് സമ്മേളനം പട്ടാമ്പി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത്‌വിങ് പട്ടാമ്പി മണ്ഡലം സമ്മേളനം സംസ്ഥാന പ്രസിഡൻറ് ടി. നസിറുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. യൂത്ത് വിങ് മണ്ഡലം പ്രസിഡൻറ് പ്രജിത്ത് അധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡൻറ് ബാബു കോട്ടയില്‍ മുഖ്യപ്രഭാഷണം നടത്തി. മുസ്തഫ വല്ലപ്പുഴ, ഷക്കീര്‍ തൃത്താല, ഷമീര്‍ വൈക്കം, ഹംസ പട്ടാമ്പി, വി. ഇബ്രാഹിം കുട്ടി, ബാബു കുടുംബിനി, ഷറീഫ് പുലാക്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു. മണ്ഡലം പ്രസിഡൻറായി സുജീഷ് മാളുട്ടിയെയും ജനറൽ സെക്രട്ടറിയായി ഹനീഫ കൊപ്പത്തെയും ട്രഷററായി കലാം വല്ലപ്പുഴയെയും തെരഞ്ഞെടുത്തു. റേഷൻ കാർഡ്: കൂടിക്കാഴ്ച പട്ടാമ്പി: പരുതൂർ പഞ്ചായത്തിലെ 71ാം നമ്പർ റേഷൻ കടയിലെയും കുലുക്കല്ലൂരിലെ 57,60 നമ്പർ കടകളിലെയും മുൻഗണന ലിസ്റ്റിൽ ഉൾപ്പെടുത്താൻ സമർപ്പിച്ച പരാതികളിൽ വ്യാഴാഴ്ച ഉദ്യോഗസ്ഥതല കൂടിക്കാഴ്ച നടക്കും. രാവിലെ 10 മുതൽ വൈകീട്ട് നാല് വരെ യഥാക്രമം പരുതൂർ പഞ്ചായത്ത് ഹാൾ, മുളയങ്കാവ് റേഷൻ കട പരിസരം എന്നിവിടങ്ങളിലായിരിക്കും കൂടിക്കാഴ്ച.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.