'ചമ്രവട്ടം ജങ്ഷനിലെ അനധികൃത മത്സ്യമാർക്കറ്റ് അടച്ചു പൂട്ടണം'

പൊന്നാനി: നഗരസഭയുടെ അനുമതിയില്ലാതെ ചമ്രവട്ടം ജങ്ഷനിൽ പ്രവർത്തിക്കുകയും അസഹ്യമാം വിധം മാലിന്യം തള്ളുകയും ചെയ്യുന്ന മത്സ്യമാർക്കറ്റ് നഗരസഭ ഇടപെട്ട് അടച്ചുപൂട്ടണമെന്ന് സി.പി.എം ഈഴുവതിരുത്തി ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനം സി.പി.എം- ഏരിയ കമ്മിറ്റിയംഗം എം.വി. വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു. കൃഷ്ണൻ അധ്യക്ഷത വഹിച്ചു. ലോക്കൽ സെക്രട്ടറി വി.പി. ബാലകൃഷ്ണൻ, ലോക്കൽ കമ്മിറ്റിയംഗങ്ങളായ സി.പി. മുഹമ്മദ്കുഞ്ഞി, എണ്ണാഴിയിൽ മണി, ദീപേഷ് ബാബു, കെ.സി. താമി, കെ.പി. താമി, കെ. ദിവാകരൻ, മോഹനൻ മാസ്റ്റർ, ടി.വൈ. അരവിന്ദാക്ഷൻ, ടി. വിമല, കരുവടി ഗണേശൻ, കെ. സുദേശൻ എന്നിവർ സംസാരിച്ചു. വി.പി. പ്രബീഷിനെ ബ്രാഞ്ച് സെക്രട്ടറിയായി തെരഞ്ഞെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.