ബി.ജെ.പിയെ പാലൂട്ടുന്നത്​ സി.പി.എം ^ചെന്നിത്തല

ബി.ജെ.പിയെ പാലൂട്ടുന്നത് സി.പി.എം -ചെന്നിത്തല ബി.ജെ.പിയെ പാലൂട്ടുന്നത് സി.പി.എം -ചെന്നിത്തല മലപ്പുറം: അഴിമതിയുടെ ചളിക്കുണ്ടിലേക്ക് ആണ്ടുപോയ ബി.ജെ.പി കേരള ഘടകത്തെ കൈപിടിച്ചുകയറ്റിയത് സി.പി.എമ്മാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മലപ്പുറം പ്രസ് ക്ലബ് സംഘടിപ്പിച്ച മീറ്റ് ദ പ്രസ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മെഡിക്കൽ കോഴ വിവാദത്തിൽ മുഖം നഷ്ടപ്പെട്ട ബി.ജെ.പിയെ തിരുവനന്തപുരത്ത് അക്രമവും കൊലപാതകവും നടത്തി പഴയ വീര്യത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത് സി.പി.എമ്മാണ്.ബി.ജെ.പിയുടേത് ജനരക്ഷയാത്രയല്ല, സ്വയം രക്ഷായാത്രയാണ്. അഴിമതിയുടെ ചളിക്കുണ്ടിൽ താമര വിരിയില്ലെന്ന് അമിത് ഷാ മനസ്സിലാക്കണം. കേരളം ജിഹാദികളുടെ നാടല്ല, സാംസ്കാരിക സമ്പന്നരുടേതാണ്. ഹാദിയ കേസുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ എന്ത് നടപടിയെടുത്തുവെന്ന് വ്യക്തമാക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു. കേന്ദ്ര-സംസ്ഥാന സർക്കാറുടെ ജനവിരുദ്ധ നയങ്ങൾ വേങ്ങരയിൽ ചർച്ച ചെയ്യപ്പെടും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.