തലമുറകൾ കഥ പറയാൻ രാജാസിൽ ഒത്തുകൂടി

കോട്ടക്കൽ: മുൻതലമുറകൾ പങ്കുവെച്ച അനുഭവങ്ങളും അറിവുകളും കുട്ടികൾക്ക് പകർന്നുനൽകി വേറിട്ടൊരു അനുഭവം തീർത്ത് വയോജന ദിനാചരണം. കോട്ടക്കൽ ഗവ. രാജാസ് ഹൈസ്കൂൾ സാമൂഹികശാസ്ത്ര ക്ലബി​െൻറ നേതൃത്വത്തിലായിരുന്നു അന്താരാഷ്ട്ര വയോജന ദിനത്തോടനുബന്ധിച്ച് വയോജന -വിദ്യാർഥി സൗഹൃദ സംവാദം സംഘടിപ്പിച്ചത്. നഗരസഭ ചെയർമാൻ കെ.കെ. നാസർ ഉദ്‌ഘാടനം ചെയ്തു. ചടങ്ങിൽ മുതിർന്നവരെ ആദരിച്ചു. ഗോപാലൻ, നളിനി കോവിലമ്മ, സതി ടീച്ചർ, പത്മനാഭൻ, രാധാകൃഷ്ണ മേനോൻ, കെ.എം.എൻ. ഭട്ടതിരി, ഡോ. ഇ.പി. ഉണ്ണികൃഷ്ണ വാര്യർ, പത്മനാഭൻ മാസ്റ്റർ, പാറോളി മൂസക്കുട്ടി ഹാജി, മണ്ടായപ്പുറം അബ്ദുഹാജി, ടി. മുഹമ്മദ് മാസ്റ്റർ, മൊയ്തുട്ടി മാസ്റ്റർ എന്നിവർ അനുഭവങ്ങൾ പങ്കുവെച്ചു. പ്രധാനാധ്യാപിക കെ.വി. ലത അധ്യക്ഷത വഹിച്ചു. നഗരസഭ വിദ്യാഭ്യാസ സ്ഥിരംകമ്മിറ്റി അധ്യക്ഷൻ സാജിദ് മങ്ങാട്ടിൽ, രഘുരാജ്, പ്രിൻസിപ്പൽ ഇ.എൻ. വനജ, കെ.കെ. നിർമല എന്നിവർ സംസാരിച്ചു. അധ്യാപകരായ ഇന്ദിര, മുഹമ്മദ് മുസ്തഫ, സമീർ ബാബു, അബ്ദുൽ ഗഫൂർ, ദിവ്യ, മുജീബ് റഹ്മാൻ, നരേന്ദ്രൻ എന്നിവർ നേതൃത്വം നൽകി. പി.ഡി. മോഹനൻ സ്വാഗതവും ജിസ്ന നന്ദിയും പറഞ്ഞു. പടം / കോട്ടക്കൽ രാജാസ് സ്കൂളിൽ നടന്ന വയോജന ദിനാചരണം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.