മുനമ്പത്ത് കടവിൽ പുതിയപാലം: ഉദ്യോഗസ്ഥ സംഘം സ്ഥലം സന്ദർശിച്ചു

ചേലേമ്പ്ര: പുല്ലിപ്പുഴക്ക് കുറുകെ വാഹനഗതാഗത സൗകര്യത്തോട് കൂടിയുള്ള പാലം നിർമിക്കാൻ വഴിയൊരുങ്ങുന്നു. മന്ത്രിയുടെ നിർദേശത്തെ തുടർന്ന് പൊതുമരാമത്ത്‌ വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർസിച്ചു. ചേലേമ്പ്ര പഞ്ചായത്തിനെയും ഫറോക്ക് മുനിസിപ്പാലിറ്റിയെയും ബന്ധിപ്പിച്ചാണ് പാലം നിർമിക്കേണ്ടത്. ദിവസങ്ങൾക്കുമുമ്പ് പുല്ലിക്കടവ് പാലത്തി​െൻറ ഉദ്ഘാടനത്തിനെത്തിയ മന്ത്രി ജി. സുധാകരന് ചേലേമ്പ്ര പഞ്ചായത്ത് അധികൃതർ മുനമ്പത്ത് കടവിൽ പാലം നിർമിക്കണമെന്നവശ്യപ്പെട്ട് നിവേദനം നൽകിയിരുന്നു. മന്ത്രിയും എം.എൽ.എയും പാലം നിർമിക്കാൻ നടപടി സ്വീകരിക്കുമെന്ന് ഉറപ്പും നൽകി. മന്ത്രിയുടെ നിർദേശപ്രകാരമാണ് പൊതുമരാമത്ത് പാലം വിഭാഗം അസി. എൻജിനീയർ കെ.എസ്. സജീവ്, ഓവർസിയർ പി. മൊയ്‌തീൻകുട്ടി എന്നിവരുടെ നേതൃത്വത്തിൽ സംഘം സ്ഥലം പരിശോധിച്ചത്. അബ്ദുൽ ഷുക്കൂർ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അസീസ് പാറയിൽ, ഉമ്മർ ഫാറൂഖ്, കെ.പി. കുഞ്ഞിമുട്ടി, ഇഖ്ബാൽ എന്നിവരും സംഘത്തെ അനുഗമിച്ചു. ഫോട്ടോ: ചേലേമ്പ്ര മുനമ്പത്ത് കടവിൽ പാലം നിർമിക്കുന്നതുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്‌ഥർ സ്ഥലം സന്ദർശിച്ചപ്പോൾ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.