കെ.പി.സി.സി: യുവാക്കൾക്കും സ്ത്രീകൾക്കും പ്രാതിനിധ്യം നൽകി ജില്ലയിലെ പട്ടിക

മലപ്പുറം: കോൺഗ്രസ് പുനഃസംഘടനയുടെ ഭാഗമായി ജില്ലയിൽ നിന്നുള്ള കെ.പി.സി.സി അംഗങ്ങളുടെ പട്ടിക ഹൈകമാൻഡി​െൻറ അനുമതിക്കായി സമർപ്പിച്ചു. 32 പേരടങ്ങുന്ന പട്ടികയിൽ എ ഗ്രൂപ്പിന് വലിയ മുൻതൂക്കമുള്ളതായാണ് വിവരം. യുവാക്കൾക്കും സ്ത്രീകൾക്കും ചെറുതല്ലാത്ത പ്രാതിനിധ്യമുണ്ട്. ആര്യാടൻ മുഹമ്മദ്, വി.എ. കരീം, ഇ. മുഹമ്മദ് കുഞ്ഞി, എ.പി. അനിൽകുമാർ, പി.ടി. അജയ് മോഹൻ, കെ.പി. അബ്ദുൽ മജീദ് എന്നിവർ ഇത്തവണയും ഇടംപിടിച്ചു. ഡി.സി.സി പ്രസിഡൻറായതോടെ വി.വി. പ്രകാശ് കെ.പി.സി.സി മെംബർ സ്ഥാനം ഒഴിഞ്ഞു. എം.ഐ ഷാനവാസ് എം.പി കോഴിക്കോട് ജില്ലയിൽ നിന്നാണ് കെ.പി.സി.സിയിലെത്തുക. കെ.സി. കരീം മൗലവിയുടെ നിര്യാണത്തെത്തുടർന്ന് ഒഴിഞ്ഞുകിടക്കുന്ന എടവണ്ണ ബ്ലോക്കി​െൻറ പ്രതിനിധിയാണ് ഇ. മുഹമ്മദ് കുഞ്ഞി. കീഴുപറമ്പ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.വി. റൈഹാന ബേബി അരീക്കോട് ബ്ലോക്കിൽനിന്ന് അപ്രതീക്ഷിതമായി പട്ടികയിലിടം പിടിച്ചു. യൂത്ത് കോൺഗ്രസ് വയനാട് ലോക്സഭ സെക്രട്ടറി കൂടിയാണിവർ. കെ.എസ്.യു മുൻ സംസ്ഥാന പ്രസിഡൻറ് വി.എസ്. ജോയ്, യൂത്ത് കോൺഗ്രസ് സംസ്ഥാന ഭാരവാഹികളായ കെ.ടി. അജ്മൽ, യു.കെ. അഭിലാഷ് എന്നിവരും യുവപ്രാതിനിധ്യമായി പട്ടികയിൽ വരുന്നു. സിദ്ദീഖ് പന്താവൂരി​െൻറ പേര് വി.എം. സുധീരൻ നിർദേശിച്ചിട്ടുണ്ടെങ്കിലും തീരുമാനമായിട്ടില്ല. ഐ.എൻ.ടി.യു.സി ജില്ല പ്രസിഡൻറ് എൻ.എ. കരീം, നിലമ്പൂർ നഗരസഭാധ്യക്ഷ പദ്മിനി ഗോപിനാഥ്, ആര്യാടൻ ഷൗക്കത്ത്, ബെന്നി തോമസ്, വി. ബാബുരാജ്, ഡോ. എം. ഹരിപ്രിയ തുടങ്ങിയവർ പട്ടികയിലിടം പിടിച്ചപ്പോൾ ചില പ്രമുഖ ജില്ല നേതാക്കൾ പുറത്ത് പോയതായാണറിയുന്നത്. സ്വന്തം ലേഖകൻ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.