ലഹരിവിരുദ്ധ ബോധവത്​കരണ ക്ലാസ്

പൂക്കോട്ടുംപാടം: വിദ്യാർഥികളില്‍ വര്‍ധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ പൂക്കോട്ടുംപാടം ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ രക്ഷിതാക്കള്‍ക്ക് ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. രക്ഷാകർതൃ യോഗത്തോട് അനുബന്ധിച്ചാണ് ക്ലാസ് സംഘടിപ്പിച്ചത്. പൂക്കോട്ടുംപാടം എസ്.ഐ അമൃത് രംഗന്‍ ഉദ്ഘാടനം ചെയ്തു. സ്കൂളുകള്‍ കേന്ദ്രീകരിച്ചുള്ള ലഹരി വില്‍പന തടയാന്‍ രക്ഷിതാക്കളുടെയും നാട്ടുകാരുടെയും സഹകരണം അനിവാര്യമാണെന്നും പൊലീസ് പറഞ്ഞു. പ്രിന്‍സിപ്പൽ സി.പി. സതീരത്നം അധ്യക്ഷത വഹിച്ചു. 'ലഹരിക്കടിമപ്പെടുന്ന യുവതലമുറ' വിഷയത്തില്‍ സിവില്‍ പൊലീസ് ഓഫിസര്‍ അന്‍സാര്‍ ക്ലാസെടുത്തു. എ. മനോജ്‌ കുമാര്‍, കൗണ്‍സിലര്‍ ജിഷ സരോജിനി, സ്റ്റാഫ് സെക്രട്ടറി സി.വി. അനിത, കെ. സിദ്ദീഖ് എന്നിവർ സംസാരിച്ചു. ഫോട്ടോ ppm2: പൂക്കോട്ടുംപാടം ഗവ. ഹയര്‍ സെക്കൻഡറി സ്കൂളില്‍ രക്ഷിതാക്കള്‍ക്കുള്ള ബോധവത്കരണ ക്ലാസ് എസ്.ഐ അമൃത് രംഗന്‍ ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.