ജില്ല ബധിര കായികമേള: അസീസി മാലാപറമ്പ്​ ജേതാക്കൾ

കോട്ടക്കൽ: ജില്ല ബധിര സ്പോർട്സ് കൗൺസിലി​െൻറ ആഭിമുഖ്യത്തിൽ കോട്ടക്കൽ ക്ലാരി എം.എസ്.പി ഗ്രൗണ്ടിൽ നടന്ന ജില്ല ബധിര കായികമേളയിൽ അസീസി സ്കൂൾ മാലാപറമ്പ് 192 പോയൻറ് നേടി ജേതാക്കളായി. വാഴക്കാട് കാരുണ്യ ഭവൻ രണ്ടാം സ്ഥാനവും (142) മലപ്പുറം മഅ്ദിൻ മൂന്നാം സ്ഥാനവും (39) നേടി. ക്ലബ് വിഭാഗത്തിൽ അഹി പുളിക്കൽ 68 പോയേൻറാടെ ഒന്നാം സ്ഥാനവും മഞ്ചേരി വീവൺ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് രണ്ടും കോട്ടക്കൽ ഹെലൻ കെല്ലർ മൂന്നാം സ്ഥാനവും നേടി. ചാമ്പ്യൻഷിപ്പി​െൻറ ഉദ്ഘാടനം കേരള ബധിര സ്പോർട്സ് കൗൺസിൽ സംസ്ഥാന അസോസിയറ്റ് സെക്രട്ടറി എ. മുജീബ്റഹ്മാൻ നിർവഹിച്ചു. അബ്ദുൽ വഹാബ്, റസാഖ്, ഉസ്മാൻ എന്നിവർ സംസാരിച്ചു. 61 ദിവസം ബൈക്കിൽ ഇന്ത്യ, നേപ്പാൾ, ഭൂട്ടാൻ രാജ്യങ്ങൾ ഒറ്റക്ക് സന്ദർശിച്ച് മടങ്ങിയെത്തിയ തൃശൂരിലെ പി.എസ്. ഷിനാന് ഉപഹാരം ദേശീയ ബധിര സ്പോർട്സ് കൗൺസിൽ അംഗം ഇ.കെ. നൗഷാദ് നൽകി. വിജയികൾക്ക് ജില്ല ബധിര സ്പോർട്സ് കൗൺസിൽ ചെയർമാൻ നാസർ പാലക്കൽ സമ്മാനങ്ങൾ വിതരണം ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.