വനിത ഡോക്​ടറെ കൈയേറ്റം ചെയ്യാൻ​ ശ്രമം; മൂന്നുപേർ അറസ്​റ്റിൽ

കൊളത്തൂർ: പാങ്ങ് ചേണ്ടിയിലെ കുറുവ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ വനിത ഡോക്ടർക്ക് നേരെ കൈയേറ്റശ്രമവും അസഭ്യ വർഷവും നടത്തിയ മൂന്നുേപരെ പൊലീസ് അറസ്റ്റ് ചെയ്തു. പാങ്ങ് സ്വദേശികളായ സുൽഫിക്കർ, തസ്വീക്ക്, ഫാസിൽ എന്നിവരെയാണ് പിടികൂടിയത്. പി.എച്ച്.സിയിലെ ഡോ. പ്രിൻസിയുടെ പരാതിയിലാണ് അറസ്റ്റ്. ചൊവ്വാഴ്ച രാവിെലയാണ് സംഭവം. റുെബല്ല കുത്തിവെപ്പി​െൻറ പഞ്ചായത്തുതല ഉദ്ഘാടനത്തിനായി പോകാൻ തുടങ്ങിയ ഡോക്ടറെ മൂവരും ചേർന്ന് തടയുകയായിരുന്നു. കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിന് പ്രതികൾക്കെതിരെ കേസെടുത്ത് പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കി. കൊളത്തൂർ എസ്.െഎ പി.എം. സുരേഷ് ബാബു, അഡീഷനൽ എസ്.െഎ രാമകൃഷ്ണൻ, എ.എസ്.െഎ മോഹൻദാസ്, സി.പി.ഒ ഷറഫുദ്ദീൻ എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. --------------------------------------- ശക്തമായ നടപടി വേണം -കെ.ജി.എം.ഒ.എ കൊളത്തൂർ: പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ വനിത ഡോക്ടറെ കൈയേറ്റം ചെയ്ത നടപടിയിൽ കേരള ഗവ. മെഡിക്കൽ ഒാഫിസേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി പ്രതിഷേധിച്ചു. ഒരു ഡോക്ടർ കോടതി ഡ്യൂട്ടിക്ക് പോയതിനാൽ പി.എച്ച്.സിയിൽ വനിത ഡോക്ടർ മാത്രമാണ് ഉണ്ടായിരുന്നത്. ചൊവ്വാഴ്ച രാവിലെ ഒ.പി മുഴുവനാക്കി മറ്റൊരു ഒൗദ്യോഗിക കാര്യത്തിനായി പോകുേമ്പാഴാണ് കൈേയറ്റമുണ്ടായത്. ആവശ്യത്തിന് ഡോക്ടർമാെര നിയമിക്കാതെ ഉള്ളവരെക്കൊണ്ട് മുഴുവൻ കാര്യങ്ങൾ ചെയ്യിക്കുന്നതാണ് പ്രശ്നങ്ങൾക്ക് കാരണമെന്ന് അധികൃതർ മനസ്സിലാക്കണം. ഡോക്ടർമാർക്കെതിരായ അക്രമങ്ങൾ ഒറ്റപ്പെട്ട സംഭവമല്ലെന്നും ശക്തമായ നടപടിയുണ്ടാവണമെന്നും കെ.ജി.എം.ഒ.എ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.