തദ്ദേശ സ്ഥാപനങ്ങളിലെ വികസനങ്ങൾക്ക്​ 727.18 കോടി

പിൻവലിക്കാൻ ട്രഷറി നിയന്ത്രണമുണ്ടാവില്ലെന്ന് സർക്കാർ മഞ്ചേരി: തദ്ദേശ സ്ഥാപനങ്ങളിൽ പദ്ധതി വിഹിതത്തി‍​െൻറ ഭാഗമായ റോഡ്, റോഡിതരം ഇനങ്ങളിൽ രണ്ടാം ഗഡുവായി 727.81 കോടി അനുവദിച്ചു. ഇതിൽ 218.34 കോടി റോഡിതര വിഭാഗത്തിലും 509.47 കോടി റോഡ് വിഭാഗത്തിലുമാണ്. തുക എല്ലാ ജില്ല, സബ് ട്രഷറികളിലേക്കും അയച്ചുനൽകാൻ ട്രഷറി ഡയറക്ടർക്ക് നിർദേശം നൽകി. തുക പിൻവലിക്കാൻ ട്രഷറി നിയന്ത്രണങ്ങൾ തടസ്സമാവില്ലെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. റോഡ്, റോഡിതരം എന്നീ ഇനങ്ങളിൽ തദ്ദേശ സ്ഥാപനങ്ങൾക്ക് 2017-18 സാമ്പത്തിക വർഷത്തിൽ സർക്കാർ അനുവദിച്ച വിഹിതം 2183.44 കോടിയാണ്. ഇത് മൂന്നു ഗഡുക്കളായാണ് നൽകുന്നത്. അതേസമയം, ഒന്നാംഗഡുവായി നൽകിയ തുക ചെലവഴിച്ചത് പരിമിതമായ തദ്ദേശ സ്ഥാപനങ്ങളാണ്. 86782 പദ്ധതികളാണ് ഈ വർഷം തദ്ദേശ സ്ഥാപനങ്ങളിൽ സാങ്കേതിക അനുമതിയോടെ നടപ്പാക്കുന്നത്. എൻജിനീയർമാരുടെ കുറവുകാരണം രണ്ടാഴ്ച മുമ്പുള്ള കണക്കിൽ ഇതിൽ 29,550 പദ്ധതികൾ ഇനിയും സാങ്കേതികാനുമതി ലഭ്യമാവാത്തതാണ്. സാങ്കേതികാനുമതി ലഭ്യമാക്കി പ്രവൃത്തി ടെൻഡർ ചെയ്ത് പൂർത്തിയാക്കാനുള്ള സാവകാശം വർഷാവസാനം വരെയുള്ളതിനാൽ വ്യക്തിഗത ആനുകൂല്യങ്ങളും ക്ഷേമപദ്ധതികളുമാണ് തദ്ദേശ സ്ഥാപനങ്ങളിൽ ആദ്യഘട്ടത്തിൽ നടപ്പാക്കുന്നത്. അതേസമയം, റോഡ് പദ്ധതികൾക്ക് വേണ്ട ടാർ തദ്ദേശ സ്ഥാപനങ്ങളിൽ സെക്രട്ടറിമാർ വാങ്ങി നൽകണമെന്ന നിബന്ധന മുൻവർഷം കൊണ്ടുവന്നതിനാൽ 2016-17 സാമ്പത്തിക വർഷത്തെ റോഡ് പ്രവൃത്തികൾ പകുതിയോളം മുടങ്ങിക്കിടക്കുന്നുണ്ട്. അവയും ഈ വർഷം മഴ കഴിയുന്നതോടെ പൂർത്തിയാക്കും. ഇ. ഷംസുദ്ദീൻ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.