ബി.ഡി.ജെ.എസ് േമാഹം നടക്കില്ല -േതാമസ് െഎസക് കോട്ടക്കൽ: നായാടി മുതൽ നമ്പൂതിരി വരെയുള്ള ജാതി സംഘടനകളെ കൂട്ടുപിടിച്ച് ഇടതുപക്ഷത്തെ മൂലക്കിരുത്താമെന്ന ബി.ഡി.ജെ.എസ് മോഹം നടക്കില്ലെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക്. വേങ്ങരയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ അദ്ദേഹം 'മാധ്യമ'ത്തോട് സംസാരിക്കുകയായിരുന്നു. എസ്.എൻ.ഡി.പി ഉൾപ്പെടെയുള്ള സംഘടനകൾ സംഘ്പരിവാർ തന്ത്രം തിരിച്ചറിഞ്ഞു. ബി.ഡി.ജെ.എസിെൻറ വീരവാദം കാര്യമാക്കേണ്ടതില്ല. അവരുടെ ശക്തി കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ കണ്ടതാണ്. വികസനവും രാഷ്ട്രീയ വിഷയങ്ങളും വേങ്ങരയിെല വോട്ടർമാർ വിലയിരുത്തുമെന്നും തോമസ് െഎസക് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.