കൽപകഞ്ചേരി: കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്തിെൻറ കീഴിലുള്ള കെട്ടിടം കാടുമൂടിയ നിലയിൽ. കടുങ്ങാത്തുകുണ്ടിലുള്ള കെട്ടിടമാണ് അധികൃതരുടെ അനാസ്ഥയിൽ നാശോന്മുഖമായത്. താനൂർ ബ്ലോക്ക് പഞ്ചായത്ത് നിർമിച്ചതാണ് ഈ കെട്ടിടം. അന്ന് വനിത പ്രസും കമ്പ്യൂട്ടർ സെൻററും പൊതുപരീക്ഷ പരിശീലനങ്ങളും നടന്നിരുന്നു. കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്തിലേക്ക് മാറിയതിന് ശേഷം രണ്ട് ഭരണസമിതികൾ വന്നെങ്കിലും ഇതുവരെ കെട്ടിടത്തിെൻറ കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ല. മലബാർ അമേച്വർ റേഡിയോ സൊസൈറ്റി, സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് തുടങ്ങി പല സന്നദ്ധ സംഘങ്ങളും ഭരണസമിതിയെ സമീപിച്ചെങ്കിലും നടപടിയായില്ല. അറ്റകുറ്റപ്പണിയുടെ പേരിൽ 12 ലക്ഷം രൂപയാണ് കഴിഞ്ഞ ഭരണസമിതി ഇവിടെ ചെലവഴിച്ചത്. mon/ Tir w18 പടം; കടുങ്ങാത്തുകുണ്ടില്‍ കാടുമൂടി നശിക്കുന്ന കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്തിെൻറ കെട്ടിടം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.