ഡി.വൈ.എഫ്.ഐ യൂനിറ്റ് സെക്രട്ടറിക്ക് വെട്ടേറ്റ സംഭവം: മൂന്നുപേർ അറസ്​റ്റിൽ

താനൂർ: ഉണ്യാലിൽ ഡി.വൈ.എഫ്.ഐ യൂനിറ്റ് സെക്രട്ടറി അസ്ഹറുദ്ദീൻ എന്ന ഷമീറിനെ വെട്ടി പരിക്കേൽപ്പിച്ച സംഭവത്തിൽ മൂന്നുപേരെ താനൂർ പൊലീസ് അറസ്റ്റ് ചെയ്തു. ഉണ്യാൽ പുതിയ കടപ്പുറം സ്വദേശികളായ പള്ളിമാ​െൻറ പുരക്കൽ അർഷാദ് (25), പുത്തൻപുരയിൽ അഫ്സാദ് (22), പൂച്ചക്കടവത്ത് ആസിഫ് (22) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. മൂന്നുപേരും യൂത്ത് ലീഗ് പ്രവർത്തകരാണ്. കേസിൽ ഇനിയും പ്രതികളെ പിടികൂടാനുെണ്ടന്നും അേന്വഷണം ഊർജിതമാക്കിയതായും പൊലീസ് പറഞ്ഞു. സെപ്റ്റംബർ 26നാണ് കേസിനാസ്പദമായ സംഭവം. സുഹൃത്തിനൊപ്പം വീട്ടിലേക്ക് പോകുംവഴി ഓട്ടോയിലെത്തിയ സംഘം ഷമീറിനെ വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഷമീർ ചികിത്സയിലാണ്. താനൂർ എസ്.ഐ രാേജന്ദ്രൻ നായർ, സ്പെഷൽ ബ്രാഞ്ച് എ.എസ്.ഐ അനിൽകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. photo: tir mw12 ഉണ്യാൽ ഡി.വൈ.എഫ്.ഐ യൂനിറ്റ് സെക്രട്ടറിയെ വെട്ടി പരിക്കേൽപ്പിച്ച സംഭവത്തിൽ അറസ്റ്റിലായ പ്രതികൾ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.