ഓവുപാലത്തിെൻറ സ്ലാബ് തകര്‍ന്ന് ഗതാഗതം മുടങ്ങി

എടപ്പാൾ: ഓവുപാലത്തി​െൻറ സ്ലാബ് തകര്‍ന്ന് ഗതാഗതം നിലച്ചു. വട്ടംകുളം പഞ്ചായത്തിലെ പോട്ടൂർ-ചെർളശ്ശേരി റോഡിലെ ഓവുപാലത്തി​െൻറ സ്ലാബാണ് ആഴ്ചകള്‍ക്ക് മുമ്പ് തകർന്നത്. പാലത്തി​െൻറ രണ്ട് വശത്തെയും സ്ലാബുകൾ തകർന്നതിനാൽ ബൈക്ക് ഒഴികെയുള്ള വാഹനങ്ങൾക്ക് ഇതുവഴി കടന്നുപോകാൻ കഴിയില്ല. താഴ്ന്നുകിടക്കുന്ന ചെറിയ സ്ലാബും കൂടി തകർന്നാൽ ബൈക്ക് യാത്രയും കാൽനടയും ദുഷ്കരമാകും. പഞ്ചായത്ത് അധികൃതർ സ്ഥലം പരിശോധിച്ചെങ്കിലും നടപടികളൊന്നുമുണ്ടായില്ലെന്ന് നാട്ടുകാർ പറയുന്നു. photo: tir mp9 പോട്ടൂർ-ചെർളശ്ശേരി റോഡിലെ ഓവുപാലത്തി​െൻറ തകര്‍ന്ന സ്ലാബ്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.