രാപകൽ സമരം: മുസ്​ലിം ലീഗ് യോഗം ചേർന്നു

ചങ്ങരംകുളം: കേന്ദ്ര-, സംസ്ഥാന സർക്കാറുകളുടെ ജനദ്രോഹ നടപടികളിൽ പ്രതിഷേധിച്ച് വ്യാഴാഴ്ച മലപ്പുറം കലക്ടറേറ്റ് പടിക്കൽ യു.ഡി.എഫ് നടത്തുന്ന രാപകൽ സമരം വിജയിപ്പിക്കാൻ പൊന്നാനി മണ്ഡലം മുസ്ലിം ലീഗ് ഭാരവാഹികളുടെയും പഞ്ചായത്ത് പ്രസിഡൻറ്, ജനറൽ സെക്രട്ടറിമാരുടെയും പോഷക സംഘടന ഭാരവാഹികളുടെയും സംയുക്ത യോഗം തീരുമാനിച്ചു. പ്രസിഡൻറ് അഹമ്മദ് ബാഫഖി തങ്ങൾ അധ്യക്ഷത വഹിച്ചു. ജില്ല വൈസ് പ്രസിഡൻറ് അശ്റഫ് കോക്കൂർ ഉദ്ഘാടനം ചെയ്തു. ഷാനവാസ് വട്ടത്തൂർ, വി.വി. ഹമീദ്, സി. ഇബ്രാഹിം കുട്ടി മാസ്റ്റർ, വി.കെ.എം. ശാഫി, എം. മൊയ്തീൻ ബാവ, എം.കെ. അൻവർ, ഇ. നൂറുദ്ദീൻ, എ.വി. അഹമ്മദ്, പി.പി. യൂസുഫലി, പി.ടി. അലി, വി.പി. ഹുസൈൻ കോയ തങ്ങൾ, സി.എം. യൂസുഫ്, സുഹ്റ മമ്പാട്, ഷമീർ ഇടിയാട്ടേൽ എന്നിവർ സംസാരിച്ചു. കെ.വി.എ. കാദർ, വി. മുഹമ്മദുണ്ണി ഹാജി, കാട്ടിൽ അശ്റഫ്, എം.എ. ഹസീബ്, എം.കെ. വാപ്പുട്ടി, എം.എം. അബ്ദുല്ല, സുബൈർ ചെറവല്ലൂർ, ഉസ്മാൻ പന്താവൂർ, യു. മുനീബ്, കെ.സി. ശിഹാബ്, അശ്ഹർ പെരുമുക്ക്, റാഷിദ് കോക്കൂർ, കദീജ മൂത്തേടത്ത്, പി. ബീവി എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.