എടപ്പാള്‍: മൂന്ന് വര്‍ഷത്തോളമായി കൃത്യമായി ശമ്പളം ലഭിക്കാതിരുന്ന ഡയറക്ട് മാര്‍ക്കറ്റിങ് സ്ഥാപനത്തില്‍ പെണ്‍കുട്ടികള്‍ ഉള്‍പ്പടേയുള്ള ജീവനക്കാര്‍ക്ക് ശമ്പള കുടിശ്ശിക ഒരു പരിധി വരെ നല്‍കാന്‍ ഉടമകള്‍ തയാറായി. പൊന്നാനി സി.ഐയുടെയും സി.പി.എം, ഡി.വൈ.എഫ്.ഐ നേതാക്കളുടെയും നേതൃത്വത്തില്‍ നടന്ന ചര്‍ച്ചക്കൊടുവിലാണ് ഉടമകള്‍ രണ്ട് ലക്ഷം രൂപ പണമായും 45 ദിവസത്തെ അവധിയുള്ള ഒരു ലക്ഷം രൂപയുടെ ചെക്കും ജീവനക്കാര്‍ക്ക് നല്‍കിയത്. സംസ്ഥാന പാതയിലെ സബ് സ്റ്റേഷന് സമീപത്തുള്ള സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള വീട്ടില്‍ പ്രവര്‍ത്തിക്കുന്ന ഡയറക്ട് മാര്‍ക്കറ്റിങ് സ്ഥാപനത്തിലെ പെണ്‍കുട്ടികള്‍ ഉള്‍പ്പെടുന്ന എട്ട് ജീവനക്കാരെയാണ് ശമ്പളം കൃത്യമായി നല്‍കാതെ ഉടമകള്‍ കബളിപ്പിച്ചത്. ഏകദേശം എട്ട് ലക്ഷത്തോളം രൂപ ജീവനക്കാര്‍ക്ക് ലഭിക്കാനുണ്ടായിരുന്നു. ശമ്പളം ആവശ്യപ്പെട്ട പെണ്‍കുട്ടികള്‍ ഉള്‍പ്പെട്ട ജീവനക്കാരെ ഉടമകള്‍ മർദിക്കുകയും പീഡിപ്പിക്കുകയും ചെയ്ത വിവരമറിഞ്ഞ് തിങ്കളാഴ്ച സ്ഥാപനത്തില്‍ എത്തിയ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരും കമ്പനി ഉടമകളും തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും നടന്നു. ഇതേ തുടര്‍ന്നാണ് വിഷയത്തില്‍ പൊന്നാനി പൊലീസ് ഇടപെട്ട് ചര്‍ച്ചകള്‍ നടത്തിയത്. സി.പി.എം ലോക്കൽ സെക്രട്ടറി ഇ. രാജഗോപാൽ, രാജന്‍ അണ്ണക്കമ്പാട്, ജയന്‍, റാഷിദ്, സലാം എന്നിവര്‍ ചര്‍ച്ചയില്‍ സംബന്ധിച്ചു. നാലപ്പാടന്‍ ജന്മദിനാഘോഷം വന്ദേരി: നാലപ്പാട്ട് നാരായണ മേനോന്‍ ജന്മദിനാഘോഷം പി.എസ്.സി ചെയർമാൻ അഡ്വ. എം.കെ. സക്കീർ ഉദ്ഘാടനം ചെയ്തു. ഡി. ധനൂപ് അധ്യക്ഷത വഹിച്ചു. ലളിതകല അക്കാദമിയുടെ നേതൃത്വത്തില്‍ ചിത്രരചന പഠന കളരി, നാലപ്പാട്ട് അമ്മിണിയമ്മ സ്മൃതി അക്ഷര ശ്ലോക സദസ്സ്, മാമ്പറ്റ് അപ്പുകുട്ടന്‍ സ്മൃതി കവിയരങ്ങ് എന്നിവ നടന്നു. മുതുപറമ്പില്‍ നാരായണന്‍ നമ്പൂതിരി അക്ഷര ശ്ലോക സദസ്സില്‍ ജേതാവായി. കവിയരങ്ങ് എൻ. നാരായണന്‍ കുട്ടി ഉദ്ഘാടനം ചെയ്തു. പി. രാമദാസ്, ചോ മുഹമ്മദുണ്ണി, എൻ. അശോകന്‍, കെ.വി. ധർമപാലന്‍ എന്നിവര്‍ സംസാരിച്ചു. ഇ. സുമതി, ഹക്കീം വെളിയത്ത്, ഗീത കോട്ടപ്പടി എന്നിവര്‍ യഥാക്രമം വിജയികളായി. ഇവര്‍ക്ക് സമാപന ദിവസമായ ശനിയാഴ്ച കവി ആലങ്കോട് ലീലാകൃഷ്ണന്‍ മാമ്പറ്റ് അപ്പുകുട്ടന്‍ സ്മൃതി പുരസ്‌കാരം നല്‍കും. രാത്രി ബാലഗോകുലത്തിെൻറ കലാപരിപാടികള്‍, നീര്‍മാതളം നാടകവേദിയുടെ നാടകം എന്നിവ അരങ്ങേറി. photo: tir mp5 നാലപ്പാടൻ ജന്മദിനാഘോഷം പി.എസ്.സി ചെയർമാൻ സക്കീർ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.