പൊന്നാനി: നിർധന രോഗികളുടെ ചികിത്സ സഹായത്തിനുള്ള മാധ്യമം ഹെൽത്ത് കെയർ 'വി കെയർ വി ഷെയർ' പദ്ധതിയിലേക്ക് പൊന്നാനി ഐ.എസ്.എസ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികൾ സമാഹരിച്ച തുക കൈമാറി. ഐ.എസ്.എസ് സ്കൂൾ വിദ്യാർഥികൾ മാധ്യമം ഹെൽത്ത് കെയർ സംരംഭത്തിലേക്ക് സമാഹരിച്ച ഒന്നേകാൽ ലക്ഷം രൂപ പി.ടി.എ പ്രസിഡൻറ് അബ്ദുൽ ഗഫൂറിൽനിന്ന് മാധ്യമം ഫീൽഡ് എക്സിക്യൂട്ടീവ് ഇ.കെ. അബ്ദുറഹ്‍മാൻ ഏറ്റുവാങ്ങി. ഏറ്റവും കൂടുതൽ തുക സമാഹരിച്ച മുൻതഹ, കദീജ മുഫ്‌റ, നബീൽ അൻവർ എന്നീ വിദ്യാർഥികൾക്ക് എം.പി.ടി.എ പ്രസിഡൻറ് റഹീനയും ഏറ്റവും കൂടുതൽ തുക സമാഹരിച്ച ക്ലാസിലെ അധ്യാപിക സുമയ്യക്കുള്ള ഉപഹാരം പി.ടി.എ വൈസ് പ്രസിഡൻറ് അബ്‌ദുൽ ശുക്കൂറും സ്കൂളിനുള്ള ഉപഹാരം പ്രിൻസിപ്പൽ പി.കെ. അബ്ദുൽ അസീസിന് ഇ.കെ അബ്ദുറഹ്മാനും വിതരണം ചെയ്തു. ചടങ്ങിൽ ഐ.എസ്.എസ് വൈസ് പ്രസിഡൻറ് പി.വി. ബാവക്കുട്ടി മാസ്റ്റർ അധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡൻറ് അബ്ദുൽ ഗഫൂർ, വൈസ് പ്രസിഡൻറ് അബ്ദുൽ ശുക്കൂർ, എം.പി.ടി.എ പ്രസിഡൻറ് റഹീന, പി.ടി.എ എക്സിക്യൂട്ടീവ് അംഗം മുഹമ്മദ് ഷഫീഖ്, പ്രിൻസിപ്പൽ പി.കെ. അബ്ദുൽ അസീസ് എന്നിവർ സംസാരിച്ചു. പ്രധാനാധ്യാപിക പി. ഗീത സ്വാഗതവും വൈസ് പ്രിൻസിപൽ മുഹമ്മദ് ശിഹാബ് നന്ദിയും പറഞ്ഞു. photo: tir mp4 മാധ്യമം ഹെൽത്ത് കെയർ 'വി കെയർ വി ഷെയർ' പദ്ധതിയിലേക്ക് പൊന്നാനി ഐ.-എസ്.എസ്- വിദ്യാർഥികൾ സ്വരൂപിച്ച തുക കൈമാറുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.