നാടി​െൻറ നൊമ്പരമായി റഹിനാസി​െൻറ വേർപാട്

വൈരങ്കോട്: പഞ്ചായത്ത് യൂത്ത് കോഓഡിനേറ്ററും ദ പീപ്പിൾ വോയ്സ് വൈസ് പ്രസിഡൻറുമായ നാസർ കൊട്ടാരത്തി​െൻറ ഭാര്യ റഹിനാസി​െൻറ ആകസ്മിക വേർപാട് നാടി​െൻറ നൊമ്പരമായി. പ്രസവത്തിനായി തിരൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച റഹിനാസിന് പനി ബാധിച്ച് സ്ഥിതി മോശമായതിനെത്തുടർന്ന് ചികിത്സ ഫലിക്കാതെ കോട്ടക്കലിലെ സ്വകാര്യ ആശുപതിയിലേക്ക് മാറ്റുകയായിരുന്നു. പ്രസവിച്ച 17-ാം ദിവസമാണ് യുവതി മരിച്ചത്. ചോരപ്പൈതലിനെ പിതാവിനെ ഏൽപ്പിച്ചുകൊണ്ടുള്ള റഹിനാസി​െൻറ അന്ത്യയാത്ര നാട്ടുകാരുടെ കണ്ണു നനച്ചു. മൂത്ത മകൾ അഞ്ചു വയസ്സുകാരി ഫാത്തിമ നിദ ഉമ്മയുടെ വേർപാടറിയാതെ ഓടി നടക്കുന്ന കാഴ്ച കണ്ടുനിന്നവരുടെ ദുഃഖം ഇരട്ടിയാക്കി. എടക്കുളം ഖിദ്മത്ത് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപികയായിരുന്ന റഹിനാസി​െൻറ വേർപാട് സഹപ്രവർത്തകർക്കും വിദ്യാർഥികൾക്കും വിതുമ്പലായി. സമൂഹത്തിലെ നാനാ മേഖലയിൽ പെട്ട പ്രമുഖർ പരേതയുടെ വീട്ടിലെത്തി ആദരാഞ്ജലികളർപ്പിച്ചു. വൻ ജനാവലിയുടെ സാന്നിധ്യത്തിൽ വടക്കെ പല്ലാർ ജുമ മസ്ജിദ് ഖബർസ്ഥാനിൽ മൃതദേഹം ഖബറടക്കി. രണ്ടത്താണി ഇസ്ലാമിക്‌ സ​െൻറര്‍ ശിലാസ്ഥാപനം ആറിന്‌ കല്‍പകഞ്ചേരി: രണ്ടത്താണി കേന്ദ്രമായി സ്ഥാപിക്കുന്ന ഇസ്ലാമിക്‌ സ​െൻറര്‍ ശിലാസ്ഥാപനം വെള്ളിയാഴ്‌ച വൈകുന്നേരം നാലിന്‌ സമസ്‌ത പ്രസിഡൻറ്‌ മുഹമ്മദ്‌ ജിഫ്രി മുത്തുക്കോയ തങ്ങള്‍ നിർവഹിക്കുമെന്ന്‌ ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. പൊതുസമ്മേളനത്തില്‍ അത്തിപറ്റ മുഹ്യുദ്ദീന്‍ കുട്ടി മുസ്ലിയാര്‍, എം.പി. അബ്ദുസ്സമദ്‌ സമദാനി, പ്രഫ. കെ.കെ. ആബിദ്‌ ഹുസൈന്‍ തങ്ങള്‍ എം.എൽ.എ, സി. മമ്മൂട്ടി എം.എൽ.എ തുടങ്ങിയവര്‍ സംബന്ധിക്കും. സ്ഥലം സംഭാവന നല്‍കിയ ചൂരപ്പിലാക്കല്‍ ബാപ്പു ഹാജിയെ പാണക്കാട്‌ റശീദലി ശിഹാബ്‌ തങ്ങള്‍ ആദരിക്കും. ശിലാസ്ഥാപനത്തിനു മുന്നോടിയായി ബുധന്‍, വ്യാഴം ദിവസങ്ങളില്‍ വൈകുന്നേരം ഏഴിന്‌ അന്‍വന്‍ മുഹ്യുദ്ദീന്‍ ഹുദവി ആലുവ, ഖലീല്‍ ഹുദവി കാസർകോട്, ശിലാസ്ഥാപന ദിവസം ഓണംപിള്ളി മുഹമ്മദ്‌ ഫൈസി എന്നിവർ പ്രഭാഷണം നടത്തും. വാര്‍ത്ത സമ്മേളനത്തില്‍ വര്‍ക്കിങ് ചെയര്‍മാന്‍ മുഹമ്മദലി ബാഖവി, കണ്‍വീനര്‍ ഒറ്റകത്ത്‌ അബ്ദുഹാജി, പി.ടി. കുഞ്ഞിമുഹമ്മദ് ഹാജി, സുലൈമാന്‍ മുസ്ലിയാര്‍ കല്ലാര്‍മംഗലം, അമരിയില്‍ സുഫ്യാന്‍, ഇസ്‌മായില്‍ ഹുദവി എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.