ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ശ്രമം തിരിച്ചറിയണം ^ആബിദ്‌ ഹുസൈൻ തങ്ങൾ എം.എൽ.എ

ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ശ്രമം തിരിച്ചറിയണം -ആബിദ്‌ ഹുസൈൻ തങ്ങൾ എം.എൽ.എ വളാഞ്ചേരി: മതത്തി​െൻറ പേരിൽ ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ശ്രമമാണ്‌ സംഘ്‌പരിവാർ നടത്തുന്നതെന്ന് പ്രഫ. കെ.കെ. ആബിദ്‌ ഹുസൈൻ തങ്ങൾ എം.എൽ.എ. വളാഞ്ചേരി മുനിസിപ്പൽ മുസ്‌ലിംലീഗ്‌ കമ്മിറ്റി സംഘടിപ്പിച്ച മൈത്രീയാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗാന്ധിജിയുടെ നാട്‌ സമാധാനത്തിേൻറതാവണം. ബി.ജെ.പിയുടെ ഭരണം രാജ്യത്തെ ഏറ്റവും കറുത്ത ദിനങ്ങളെന്നായിരിക്കും നാളെ ചരിത്രത്തിൽ അറിയപ്പെടുക. ഗാന്ധിജിയുടെ സ്നേഹസന്ദേശം പ്രചരിപ്പിക്കാൻ എല്ലാവരും മുന്നോട്ടുവരേണ്ട സമയമാണിതെന്നും എം.എൽ.എ പറഞ്ഞു. മുനിസിപ്പൽ മുസ്ലിം ലീഗ്‌ പ്രസിഡൻറ് അശ്റഫ് അമ്പലത്തിങ്ങൽ അധ്യക്ഷത വഹിച്ചു. കോട്ടക്കൽ മണ്ഡലം മുസ്‌ലിംലീഗ്‌ പ്രസിഡൻറ് സി.എച്ച്‌. അബൂയൂസുഫ്‌ ഗുരുക്കൾ, യൂത്ത്‌ലീഗ്‌ മുൻ സംസ്ഥാന പ്രസിഡൻറ് പി.എം. സാദിഖലി, കെ.എം. അബ്ദുൽ ഗഫൂർ, അഡ്വ. പി.പി. ഹമീദ്‌ എന്നിവർ സംസാരിച്ചു. സലാം വളാഞ്ചേരി സ്വാഗതവും സി. ദാവൂദ്‌ മാസ്റ്റർ നന്ദിയും പറഞ്ഞു. നേരേത്ത പൈങ്കണ്ണൂർ ജി.യു.പി സ്കൂൾ പരിസരത്തുനിന്ന് ആരംഭിച്ച മൈത്രീയാത്ര സി.എച്ച്‌. അബൂയൂസുഫ്‌ ഗുരുക്കൾ ഫ്ലാഗ്‌ഓഫ്‌ ചെയ്തു. മുനിസിപ്പൽ മുസ്‌ലിംലീഗ്‌ ഭാരവാഹികളായ അശ്റഫ്‌ അമ്പലത്തിങ്ങൽ, സലാം വളാഞ്ചേരി, ടി.കെ. ആബിദലി, സി. അബ്ദുന്നാസർ, യു. യൂസുഫ്‌, മുസ്തഫ മൂർക്കത്ത്‌, ടി.കെ. സലീം, പി.പി. ശാഫി, സി. ദാവൂദ്‌ മാസ്റ്റർ, കെ. മുസ്തഫ മാസ്റ്റർ, കെ.എം. ഗഫൂർ, വി.പി. മണി, സി.എം. റിയാസ്‌, ഈസ നമ്പ്രത്ത്‌, പി. നസീറലി, കെ.പി. അബ്ദുറഹ്മാൻ, എൻ. അബ് ദുറഊഫ്‌, സി. ബാവ, പി.പി. ഹമീദ്‌, ഇ.പി. യഹ്‌യ, എം.പി. അബ്ദുൽ ഹമീദ്‌ എന്നിവർ മൈത്രീയാത്രക്ക്‌ നേതൃത്വം നൽകി. photo: tir mw വളാഞ്ചേരി മുനിസിപ്പൽ മുസ്‌ലിംലീഗ്‌ കമ്മിറ്റി സംഘടിപ്പിച്ച മൈത്രീയാത്ര photo: tir mw5 മൈത്രീയാത്രയുടെ സമാപന സമ്മേളനം പ്രഫ. കെ.കെ. ആബിദ്‌ ഹുസൈൻ തങ്ങൾ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.