ചങ്ങരംകുളം: രക്ഷിതാവിെൻറ സമ്മതപത്രവും വാക്സിൻ നൽകുന്ന ആരോഗ്യവകുപ്പിെൻറ സുരക്ഷപത്രവും നൽകിയ ശേഷമേ കുട്ടികൾക്ക് വാക്സിൻ നൽകാവൂ എന്ന് കോക്കൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ പി.ടി.എ യോഗം തീരുമാനിച്ചു. വാക്സിനേഷനുമായി ബന്ധപ്പെട്ട് നിരവധി പാർശ്വഫലങ്ങൾ റിപ്പോർട്ട് ചെയ്യുകയും തങ്ങളുടെ സമ്മതമില്ലാതെ വാക്സിൻ നൽകുന്നുവെന്ന് രക്ഷിതാക്കളിൽനിന്ന് പരാതികൾ ഉയരുകയും ചെയ്ത പശ്ചാത്തലത്തിലാണ് പി.ടി.എ തീരുമാനമെടുത്തത്. ഈ വിഷയവുമായി പി.ടി.എ മുെമ്പടുത്ത തീരുമാനം പുതിയ എം.ആർ വാക്സിനേഷൻ കാമ്പയിനിെൻറ സാഹചര്യത്തിലും അതേപടി തുടരുമെന്ന് പി.ടി.എ പ്രസിഡൻറ് മുജീബ് കോക്കൂർ അറിയിച്ചു. വാക്സിൻ നൽകണമെന്ന് ആഗ്രഹിക്കുന്ന രക്ഷിതാക്കൾ പ്രധാനാധ്യാപകൻ വശം രേഖാമൂലം സമ്മതപത്രം നൽകണം. കൂടാതെ ആരോഗ്യവകുപ്പിലെ ഡോക്ടർ വാക്സിനേഷന് വിധേയമാക്കുന്ന കുട്ടികളെ വിശദമായി പരിശോധിച്ച് ആരോഗ്യസ്ഥിതി ഉറപ്പാക്കിയ ശേഷമേ വാക്സിൻ നൽകാവൂ. ഇതുസംബന്ധമായ പരാതികൾക്ക് സ്കൂൾ ഉത്തരവാദിയാകില്ല. ഓരോ കുഞ്ഞിെൻറയും വിശദാംശങ്ങൾ രേഖപ്പെടുത്തി സൂക്ഷിക്കാൻ സ്കൂളിൽ രേഖ സൂക്ഷിക്കും. ഇതിനായി പ്രത്യേക ഫോറം തയാറാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.