വഴിയോര കച്ചവട തൊഴിലാളി ജാഥക്ക് ചെര്‍പ്പുളശ്ശേരിയില്‍ സ്വീകരണം

ചെര്‍പ്പുളശ്ശേരി: സംസ്ഥാന വഴിയോര കച്ചവട തൊഴിലാളി ഫെഡറേഷന്‍ ജാഥക്ക് ചെര്‍പ്പുളശ്ശേരിയില്‍ സ്വീകരണം. ക്ഷേമനിധി രൂപവത്കരിക്കുക, കുടിയൊഴിപ്പിക്കല്‍ അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് ഒക്ടോബര്‍ 17ന് നടത്തുന്ന സെക്രട്ടേറിയറ്റ് മാര്‍ച്ചി​െൻറ പ്രചാരണാര്‍ഥമാണ് ജാഥ നടത്തുന്നത്. ജനറല്‍ സെക്രട്ടറി ആർ.വി. ഇക്ബാല്‍ ക്യാപ്റ്റനും പ്രസിഡൻറ് ഡോ. കെ.എസ്. പ്രദീപ്കുമാര്‍ വൈസ് ക്യാപ്റ്റനും എം.എച്ച്. സലീം മാനേജറുമായ ജാഥയാണ് ചെര്‍പ്പുളശ്ശേരിയില്‍ എത്തിയത്. സ്വാഗതസംഘം ചെയര്‍മാന്‍ കെ. നന്ദകുമാര്‍ ജാഥ ക്യാപ്റ്റനെ ചെര്‍പ്പുളശ്ശേരിയിലേക്ക് സ്വാഗതം ചെയ്തു. സി.പി.എം ഏരിയ സെക്രട്ടറി കെ.ബി. സുഭാഷ്, എം.ടി. മുഹമ്മദ് എന്നിവര്‍ സംസാരിച്ചു. ഒ.കെ. സൈതലവി റഷ്യയിലേക്ക് ചെർപ്പുളശ്ശേരി: ഒക്ടോബർ 13 മുതൽ 24 വരെ റഷ്യയിൽ നടക്കുന്ന ലോക യുവജന വിദ്യാർഥി സമ്മേളനത്തിലെ ഇന്ത്യൻ പ്രതിനിധി സംഘത്തിൽ എ.ഐ.വൈ.എഫ് പ്രതിനിധിയായി ഒ.കെ. സൈതലവിക്ക് അവസരം. എ.ഐ.വൈ.എഫ് സംസ്ഥാന എക്സിക്യൂട്ടിവ് അംഗവും സാമൂഹിക പ്രവർത്തകനും തൃക്കടീരി പഞ്ചായത്ത് മുൻ വൈസ് പ്രസിഡൻറുമായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.