നെന്മാറ: വക്കാവിലെ കുടിവെള്ള ക്ഷാമം പരിഹരിക്കണമെന്നും എടുത്തുമാറ്റിയ പോത്തുണ്ടി ജലപദ്ധതിയുടെ പൊതുടാപ്പുകൾ പുനഃസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി നേതൃത്വത്തിൽ ജല അതോറിറ്റി എക്സി. എൻജിനീയറുടെ ഓഫിസ് ഉപരോധിച്ചു. 250ഓളം കുടുംബങ്ങളുടെ കുടിവെള്ള ക്ഷാമം പരിഹരിക്കണമെന്ന നിവേദനം സമർപ്പിച്ചു. പോത്തുണ്ടി കണക്ഷന് നടപടി സ്വീകരിക്കാമെന്ന ഉറപ്പിൽ ഉപരോധം പിൻവലിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അഡ്വ. സി.സി. സുനിൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് എൻ. സോമൻ അധ്യക്ഷത വഹിച്ചു. ബിന്ദു, ലക്ഷ്മണൻ, ശങ്കരനാരായണൻ, മണികണ്ഠൻ, എസ്. സോമൻ, വൈശാഖ്, അജീഷ് എന്നിവർ സംസാരിച്ചു. കാട്ടുപന്നിയെ പിടിച്ച സംഭവത്തിൽ ഒരാൾ പിടിയിൽ പുതുശ്ശേരി: കാട്ടുപന്നിയെ പിടികൂടിയ സംഭവത്തിൽ ഒരാൾ പിടിയിൽ. മലമ്പുഴ അകത്തേത്തറ ചേറാട് പുളിഞ്ചോട് ചന്ദ്രനെയാണ് (49) പിടികൂടിയത്. 15 കിലോവരുന്ന കാട്ടുപന്നിയെ വൈദ്യുതിലൈൻ ഉപയോഗിച്ച് ഷോക്ക് അടിപ്പിച്ചാണ് പിടിച്ചത്. ഇറച്ചിയാക്കി വിൽക്കാൻ ശ്രമിക്കുന്നതിനിടെയാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ പിടികൂടിയത്. അകത്തേത്തറ ബീറ്റ് ഫോറസ്റ്റ് ഓഫിസർ ഡി. രമേശ്, കലാധരൻ, ഷാരിഷ് എന്നിവരാണ് പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.