മീസിൽസ്, റുബെല്ല പ്രതിരോധ കുത്തിവെപ്പിന് തുടക്കം

തിരൂർ: ആരോഗ്യവകുപ്പ് തിരൂർ ജില്ല ആശുപത്രിയുടെയും ലയൺസ് ക്ലബി​െൻറയും സഹകരണത്തോടെ നടത്തുന്ന മീസിൽസ്, റുബെല്ല പ്രതിരോധ കുത്തിവെപ്പ് തുടങ്ങി. ഒമ്പത് മാസം മുതൽ 15 വയസ്സുവരെയുള്ള കുട്ടികൾക്കായി മൂന്ന് മുതൽ 24 വരെ നടത്തുന്ന കുത്തിവെപ്പി​െൻറ ഉദ്ഘാടനം തിരൂർ ജി.എം.യു.പി സ്കൂളിൽ നടന്ന ചടങ്ങിൽ തിരൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് എം.ആർ. ശശി നിർവഹിച്ചു. ജില്ല ആശുപത്രി സൂപ്രണ്ട് വി. വിനോദ് അധ്യക്ഷത വഹിച്ചു. മെഡിക്കൽ ഓഫിസർ കെ. പ്രശാന്ത്, ലയൺസ് ക്ലബ് പ്രസിഡൻറ് കെ.പി.എ. റഹ്മാൻ, സ്കൂൾ പ്രധാനാധ്യാപകൻ കെ.പി. അനിൽകുമാർ, എം. ഇന്ദിര എന്നിവർ സംസാരിച്ചു. തിരൂർ നഗരസഭ ചെയർമാൻ അഡ്വ. എസ്. ഗിരീഷ് മുഖ്യാതിഥിയായിരുന്നു. അധ്യാപക ഒഴിവ് ബി.പി അങ്ങാടി: ഗവ. ഗേൾസ് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിലെ ഹൈസ്കൂൾ വിഭാഗത്തിൽ പാർട്ട് ടൈം ഉർദു അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച വ്യാഴാഴ്ച രാവിലെ 11ന്. തിരൂർ ഉപജില്ല സ്കൂൾ അത്ലറ്റിക് ചാമ്പ്യൻഷിപ്പിന് ഇന്ന് തുടക്കം തിരൂർ: 2017-18 വർഷത്തെ തിരൂർ ഉപജില്ല സ്കൂൾ അത്ലറ്റിക് ചാമ്പ്യൻഷിപ് മത്സരങ്ങൾ ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിൽ നടക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ബുധനാഴ്ച തിരുനാവായ നാവാമുകുന്ദ ഹയർ സെക്കൻഡറി സ്കൂളിലും വ്യാഴം, വെള്ളി ദിവസങ്ങളിൽ തിരൂർ രാജീവ് ഗാന്ധി മുനിസിപ്പൽ സ്റ്റേഡിയത്തിലുമാണ് മത്സരങ്ങൾ. 90 എൽ.പി, 21 യു.പി, 23 ഹൈസ്കൂൾ, 12 ഹയർ സെക്കൻഡറി വിദ്യാലയങ്ങളിൽ നിന്നായി 1200 കായികപ്രതിഭകൾ 150 ഇനങ്ങളിൽ മാറ്റുരക്കും. കായികമേളയുടെ ഔപചാരിക ഉദ്ഘാടനം അഞ്ചിന് രാവിലെ 11ന് തിരൂർ മുനിസിപ്പൽ സ്റ്റേഡിയത്തിൽ മുനിസിപ്പൽ ചെയർമാൻ അഡ്വ. എസ്. ഗിരീഷ് നിർവഹിക്കും. എ.ഇ.ഒ കെ. പങ്കജവല്ലി പതാക ഉയർത്തും. വാർത്ത സമ്മേളനത്തിൽ മുനിസിപ്പൽ ചെയർമാൻ അഡ്വ. എസ്. ഗിരീഷ്, വൈസ് ചെയർമാൻ മുനീറ കിഴക്കാങ്കുന്നത്ത്, എ.ഇ.ഒ പി. പങ്കജവല്ലി, സ്പോർട്സ് അസോ. സെക്രട്ടറി എം. ഷാജിർ, എച്ച്.എംസ് ഫോറം കൺവീനർ യു.എം. ഹമീദ് മാസ്റ്റർ, സിബി തോമസ് എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.