മലപ്പുറം സ​ൈപ്ലകോ സൂപ്പർമാർക്കറ്റ്​ പുതിയ കെട്ടിടത്തിലേക്ക്​

മലപ്പുറം: പെരിന്തൽമണ്ണ റോഡിലുള്ള സൈപ്ലകോ സൂപ്പർമാർക്കറ്റ് മഞ്ചേരി റോഡിലെ മാളിയേക്കൽ ബിൽഡിങ്ങിലേക്ക് മാറ്റുന്നു. ഒക്ടോബർ രണ്ടാംവാരം മുതൽ സൈപ്ലകോ മാർക്കറ്റ് പുതിയ കെട്ടിടത്തിലായിരിക്കും പ്രവർത്തിക്കുക. നിലവിൽ പ്രവർത്തിക്കുന്ന കെട്ടിടത്തിലെ അസൗകര്യം പരിഗണിച്ചാണ് മാറ്റുന്നത്. 2000 ചതുരശ്ര അടി വിസ്തീർണമുള്ള വിശാലമായ മുറിയിലേക്കാണ് സൂപ്പർമാർക്കറ്റ് മാറ്റുന്നത്. വാഹനങ്ങൾക്ക് പാർക്ക് ചെയ്യാൻ സൗകര്യമുണ്ട്. കൂടുതൽ ജീവനക്കാരെ നിയമിക്കും. നാല് ബിൽ കൗണ്ടറുകളും പ്രവർത്തിക്കും. മാർക്കറ്റിൽ സബ്സിഡി നിരക്കിലുള്ള സാധനങ്ങൾക്കൊപ്പം സബ്സിഡിയില്ലാത്ത സാധനങ്ങൾക്കും അഞ്ച് മുതൽ 30 ശതമാനംവരെ വിലക്കുറവുണ്ടാവും. സബ്സിഡി ഇനങ്ങളുടെ വിലനിലവാരം: വെളിച്ചെണ്ണ ലിറ്റർ -90 രൂപ, പഞ്ചസാര ഒരു കിലോ -23.50, അരി കുറുവ -25, ജയ -25, മട്ട -24, ഉഴുന്ന് -63, പരിപ്പ് -63, മുളക് -52, വൻപയർ -48, മല്ലി -62, കടല -46. കാർഡൊന്നിന് പത്തുകിലോ വീതം അരി സബ്സിഡി നിരക്കിൽ ലഭിക്കും. ശബരി ഉൽപന്നങ്ങളായ മുളക്, മല്ലി, മഞ്ഞൾ, സാമ്പാർ പൊടി, ചിക്കൻ, ഇറച്ചി, മീൻ മസാല, രസം പൊടി, വാളംപുളി, അപ്പം പൊടി, പുട്ടുപൊടി, റവ, അലക്കുസോപ്പ്, കുളിസോപ്പ് തുടങ്ങിയവ സൂപ്പർമാർക്കറ്റിൽ ലഭിക്കും. പുതിയ സ്ഥലത്ത് ഹോർട്ടികോർപ്പ് സ്റ്റാളും തുറക്കാൻ തീരുമാനിച്ചിട്ടുണ്ട്. കർഷകരിൽനിന്ന് നേരിട്ട് സമാഹരിക്കുന്ന പച്ചക്കറി 20 ശതമാനംവരെ വിലക്കുറവിൽ ലഭ്യമാക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.