മങ്കട ഉപജില്ല കായികമേള

മങ്കട: ഉപജില്ല സ്‌കൂള്‍ കായികമേള ഒക്ടോബര്‍ 9, 10, 11 തീയതികളില്‍ കൂട്ടിലങ്ങാടി എം.എസ്.പി മൈതാനിയില്‍ നടക്കും. 9, 10 ദിനങ്ങളില്‍ യു.പി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കൻഡറി വിദ്യാര്‍ഥികളുടേയും 11ന് എല്‍.പി വിഭാഗം മത്സരങ്ങളുമാണ് നടക്കുക. വിദ്യാലയങ്ങള്‍ ഒക്ടോബര്‍ നാലിന് മത്സരാര്‍ഥികളുടെ പേരുവിവരങ്ങള്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കണമെന്ന് ഉപജില്ല സ്‌പോട്‌സ് ആൻഡ് ഗെയിംസ് സെക്രട്ടറി അറിയിച്ചു. ഫോൺ: 9447427007. ഓരാടം പാലം ബൈപാസ്: ഒപ്പുശേഖരണം ജനങ്ങളെ കബളിപ്പിക്കല്‍ -എം.എല്‍.എ അങ്ങാടിപ്പുറം: ഓരാടംപാലം-മാനത്തുമംഗലം ബൈപാസ് വിഷയത്തില്‍ എല്‍.ഡി.എഫ് ഒപ്പുശേഖരണം പൊതുജനങ്ങളെ കബളിപ്പിക്കാനെന്ന് ടി.എ. അഹമ്മദ് കബീര്‍ എം.എല്‍.എ. അങ്ങാടിപ്പുറത്ത് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉമ്മന്‍ ചാണ്ടി സര്‍ക്കാരി‍​െൻറ കാലത്താണ് ഈ പദ്ധതിക്ക് വേണ്ടി ആദ്യമായി തുക അനുവദിച്ചത്. ബജറ്റില്‍ വന്ന പദ്ധതിയായതിനാല്‍ എന്തായാലും നടപ്പിലാക്കുമെന്നിരിക്കെ എന്തിനാണ് ഇത്തരത്തിലുള്ള പരിപാടികള്‍ സംഘടിപ്പിക്കുന്നതെന്നും എം.എല്‍.എ ചോദിച്ചു. മഴ മാറിയാല്‍ മണ്ഡലത്തിലെ റോഡുകളുടെ ശോച്യാവസ്ഥക്ക് പരിഹാരമാകും. ഇതിനായി മൂന്ന് കോടിയോളം രൂപ സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. ഒരാടംപാലം-വൈലോങ്ങര ബൈപാസ് നിര്‍മാണവും ഉടന്‍ ആരംഭിക്കാനാകും. യു.ഡി.എഫ് തുടങ്ങിവെച്ച പദ്ധതികള്‍ക്ക് മാറി വന്ന സര്‍ക്കാറും പൂര്‍ണ പിന്തുണ നല്‍കിയിട്ടുണ്ട്. അനുദിനം വര്‍ധിച്ചു വരുന്ന പെരിന്തല്‍മണ്ണ നഗരത്തിലെ ഗതാഗതകുരുക്ക് സ്വാഭാവികമാണെന്നും മേല്‍പ്പാലമല്ല അതിന് കാരണമെന്നും അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.