സനൂബ് റഹ്മാൻ ദേശീയ ഹാൻഡ്ബാൾ മത്സരത്തിലേക്ക്

കാളികാവ്: അടക്കാകുണ്ട് ക്രസൻറ് ഹയർസെക്കൻഡറി സ്കൂളിലെ കെ. സനൂബ് റഹ്മാന് ദേശീയ സബ്ജൂനിയർ ഹാൻഡ്ബാൾ സംസ്ഥാന ടീമിൽ ഇടം ലഭിച്ചു. അടക്കാകുണ്ട് എച്ച്.എസ് പടിയിലെ കൂനാരി മുജീബ് റഹ്മാൻ-ഹഫ്സത്ത് ദമ്പതികളുടെ മകനാണ്. ഹരിയാനയിൽ ഒക്ടോബറിൽ നടക്കുന്ന മത്സരത്തിനായി അടുത്ത ദിവസം സംസ്ഥാന ടീം പുറപ്പെടും. സ്കൂൾ കായികാധ്യാപകനും ജില്ല ഹാൻഡ്ബാൾ ടീം പരിശീലകനുമായ സി.ടി. നാസർ, കായികാധ്യാപിക ലൗലിബേബി എന്നിവരുടെ നേതൃത്വത്തിലാണ് ടീം പരിശീലനം നേടിയത്. കണ്ണൂരില്‍ നടന്ന നോര്‍ത്ത് സോണ്‍ ജൂനിയര്‍ ഹാന്‍ഡ്ബാള്‍ മത്സരത്തില്‍ തൃശൂരിനെ തോല്‍പ്പിച്ച് ജേതാക്കളായ മലപ്പുറം ജില്ല ടീം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.