മലപ്പുറം: മിസിൽസ്, റുെബല്ല നിർമാർജന പരിപാടിക്ക് ജില്ലയിൽ തുടക്കം. ജില്ലതല ഉദ്ഘാടനം മലപ്പുറം സെൻറ് ജമ്മാസ് ഹയർ സെക്കൻഡറി സ്കൂളിൽ ജില്ല കലക്ടർ അമിത് മീണ നിർവഹിച്ചു. ജില്ല മെഡിക്കൽ ഒാഫിസർ ഡോ. കെ. സക്കീന അധ്യക്ഷത വഹിച്ചു. പ്രശസ്ത മാന്ത്രികൻ ഗോപിനാഥ് മുതുകാട് വിശിഷ്ടാതിഥിയായി. എൻ.എച്ച്.എം ജില്ല േപ്രാഗ്രാം മാനേജർ എ. ഷിബുലാൽ പദ്ധതി വിശദീകരിച്ചു. വേങ്ങര ഉപതെരഞ്ഞെടുപ്പ് പൊതുനിരീക്ഷകൻ അമിത് ചൗധരി, ആർ.സി.എച്ച് ഓഫിസർ ഡോ. ആർ. രേണുക, ജില്ല ലീഗൽ സർവിസ് സൊസൈറ്റി സെക്രട്ടറി രാജൻ തട്ടിൽ, എസ്.എം.സി ഡബ്ല്യു.എച്ച്.ഒ ഡോ. ആർ. ശ്രീനാഥ്, യൂനിസെഫ് ജില്ല കൺസൽട്ടൻറ് ഡോ. ജി. സന്തോഷ്കുമാർ, ആയുർവേദ ഡി.എം.ഒ ഡോ. കെ. സുശീല, ഹോമിയോ ഡി.എം.ഒ എൽ. ഷീബാബീഗം, വിദ്യാഭ്യാസ ഉപഡയറക്ടർ പ്രതിനിധി സി.പി. അബ്ദുസ്സമദ്, ജില്ല സാമൂഹികനീതി ഓഫിസർ കെ.വി. സുഭാഷ്കുമാർ, കെ.ജി.എം.ഒ.എ സംസ്ഥാന സെക്രട്ടറി ഡോ. എ.കെ. റഉൗഫ്, ലയൺസ് ക്ലബ് കോഒാഡിനേറ്റർ ഉസ്മാൻ ഇരുമ്പുഴി, ഐ.എം.എ പ്രസിഡൻറ് ഡോ. കെ.എ. പരീത്, എൻ.വൈ.കെ കോഒാഡിനേറ്റർ കെ. കുഞ്ഞിമുഹമ്മദ്, സെൻറ് ജമ്മാസ് മാനേജർ സിസ്റ്റർ ജോഷി ജോസഫ്, പി.ടി.എ പ്രസിഡൻറ് എം.പി. സലീം, ഹെഡ്മിസ്ട്രസ് സിസ്റ്റർ ലൂസിന, ജില്ല മാസ് മീഡിയ ഓഫിസർ ടി.എം. ഗോപാലൻ, കെ.പി. സാദിഖ് അലി തുടങ്ങിയവർ പങ്കെടുത്തു. കാമ്പയിനോടനുബന്ധിച്ച് ഫ്ലാഷ് മോബ്, മായാജാലം എന്നിവ അവതരിപ്പിച്ചു. ആദ്യ കുത്തിവെപ്പ് ഡോക്ടറുടെ മക്കൾക്ക് മലപ്പുറം: കുത്തിവെപ്പുകൾക്കെതിരായ പ്രചാരണങ്ങളെ തടയുന്നതിെൻറ ഭാഗമായി എം.ആർ വാക്സിൻ ആദ്യ കുത്തിവെപ്പെടുത്ത് ഡോക്ടർ. ഡെപ്യൂട്ടി ഡി.എം.ഒയും എൻ.എച്ച്.എം ജില്ല േപ്രാഗ്രാം മാനേജറുമായ ഡോ. ഷിബുലാൽ ചൊവ്വാഴ്ച തെൻറ മൂന്ന് മക്കൾക്കും കുത്തിവെപ്പ് നൽകി. എട്ടാം ക്ലാസിൽ പഠിക്കുന്ന മകൾ ദിയ, രണ്ടാം ക്ലാസിലെ മകൻ ഭഗത്, മൂന്ന് വയസ്സുകാരൻ അമൻ എന്നിവർക്ക് ചൊവ്വാഴ്ച കുത്തിവെപ്പ് നൽകി. മലപ്പുറം സെൻറ് ജെമ്മാസ് സ്കൂളിൽ ജില്ലതല ഉദ്ഘാടന ശേഷം ആദ്യ സ്ഥാനക്കാരായാണ് ഇവർ കുത്തിവെപ്പെടുത്തത്. മഞ്ചേരി മെഡിക്കൽ കോളജിൽ ഫിസിയോളജി അസി. പ്രഫസറായ ഡോ. ഷിബുലാലിെൻറ ഭാര്യ ഡോ. സീന സുകുമാരനും ചടങ്ങിനെത്തി. photo: mplma1
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.