നോട്ട്​ അസാധു, സൗദി പ്രതിസന്ധി: പ്രാണൻ പോയി നിർമാണരംഗം

മലപ്പുറം: നോട്ട് അസാധുവാക്കലും സൗദി പ്രതിസന്ധിയും അതിരൂക്ഷമായി ബാധിച്ചത് ജില്ലയുടെ നിർമാണ മേഖലയെ. വാണിജ്യാവശ്യത്തിനുള്ള കെട്ടിടങ്ങളുടെ നിർമാണം ഏറെക്കുറെ നിലച്ചു. സ്ഥലക്കൈമാറ്റം കുറയുകയും വില കുത്തനെ ഇടിയുകയു ചെയ്തു. വീടുകളുടെ നിർമാണത്തിലും കുറവുണ്ടായി. നിർമാണപ്രവർത്തനത്തിൽ 75 ശതമാനം ഇടിവുണ്ടായതായി ഇൗ മേഖലയിലുള്ളവർ പറയുന്നു. മാന്ദ്യം കെട്ടിടനിർമാണവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരെയാണ് ഗുരുതരമായി ബാധിച്ചത്. തൊഴിലാളികൾ, കരാറുകാർ, എൻജിനീയർമാർ, ലൈസൻസികൾ എന്നിവരുമായി ബന്ധപ്പെട്ട തൊഴിൽമേഖല രൂക്ഷമായ പ്രതിസന്ധിയിലാണ്. സംസ്ഥാനത്ത് നിർമാണ മേഖലയിൽ വലിയ വളർച്ചയുണ്ടായ ജില്ലകളിലൊന്നാണ് മലപ്പുറം. 2007 മുതൽ 2011 വരെയുള്ള കാലയളവിൽ ഇൗ രംഗത്ത് വൻ കുതിപ്പാണുണ്ടായത്. ചെറുകിട, ഇടത്തരം കരാറുകാർക്ക് ഗുണകരമായിരുന്നു ജില്ലയിലെ വളർച്ച. 2012ൽതന്നെ ജില്ലയിൽ മാന്ദ്യം ബാധിച്ചുതുടങ്ങിയിരുന്നു. ക്വാറി നിരോധനവും നോട്ടുപിൻവലിക്കലും സൗദിയിെല പ്രതിസന്ധിയുമാണ് തകർച്ച പൂർണമാക്കിയതെന്ന് ലെൻസ്ഫെഡ് ഭാരവാഹികൾ പറയുന്നു. നോട്ടുനിരോധനത്തോടെ ബംഗാളി, ബിഹാറി തൊഴിലാളികളിൽ 50 ശതമാനംപേരും നാട്ടിലേക്ക് മടങ്ങി. തൊഴിൽ നൽകാനില്ലാത്തതിനാൽ കരാറുകാർ ഇവരെ മടക്കിയയക്കുകയായിരുന്നു. അവിദഗ്ധ തൊഴിലാളികളായ ആയിരങ്ങൾ ജില്ലയിൽ നിർമാണമേഖലയിൽ ജോലി ചെയ്തിരുന്നു. ഇവർക്കുള്ള േജാലി സാധ്യത ഇല്ലാതായി. വിദഗ്ധ തൊഴിലാളികൾക്ക് മാത്രമാണ് ഇപ്പോൾ ജോലിയുള്ളൂ. --ഫ്ലാറ്റ്, ഭൂമി രജിസ്ട്രേഷൻ കുറഞ്ഞു. ഫ്ലാറ്റ് വില താഴോട്ടു പോയി. നോട്ടുനിേരാധനത്തിനുശേഷം ബാങ്കിടപാടുമായി ബന്ധപ്പെട്ട് റിസർവ് ബാങ്ക് കൊണ്ടുവന്ന നിയന്ത്രണം ഇൗ രംഗത്ത് പുതിയ നിക്ഷേപങ്ങൾക്ക് തടസ്സമായതായി നിർമാണ മേഖലയിലുള്ളവർ പറയുന്നു. കൈവശം പണമുള്ളവർ മാത്രമേ മുതൽമുടക്കുന്നുള്ളൂ. ബാങ്ക് വഴിയുള്ള ഇടപാട് വളരെ പരിമിതമാണ്. നോട്ട്നിരോധനത്തിനുശേഷം ബാങ്ക് നിക്ഷേപം പിൻവലിച്ചവരാണ് ഏറെയും. ഒറ്റയടിക്ക് നിക്ഷേപം പിൻവലിക്കാൻ നിയന്ത്രമുള്ളതിനാൽ വിവിധ ബാങ്കുകളിലേക്ക് മാറ്റി പലതവണയായി പിൻവലിക്കുകയായിരുന്നു. സൗദിയിലെ പ്രതിസന്ധി മാറ്റമില്ലാതെ തുടരുന്നതിനാൽ പ്രവാസികൾ സമ്പാദ്യം െചലവഴിക്കാൻ മടിക്കുന്നതും നിർമാണ മേഖലയിലെ തളർച്ചക്ക് കാരണമാണ്. ജനങ്ങൾ കറൻസി കൈവശം സൂക്ഷിക്കുന്ന പ്രവണത ശക്തമാണ്. ബാങ്കുകളിൽ വായ്പയും നിക്ഷേപവും കുറയാനും വായ്പ-നിക്ഷേപ അനുപാതം ഇടിയാനും കാരണമിതാണ്. ജി.എസ്.ടിയാണ് ഒടുവിൽ നിർമാണമേഖലക്ക് വില്ലനായത്. ജി.എസ്.ടിയുടെ മറവിൽ നിർമാണ സാമഗ്രികൾക്ക് വില കൂട്ടിയിട്ടുണ്ട്. ജി.എസ്.ടി ബിൽ നൽകാത്ത ഹോളോബ്രിക്സ്, എം-സാൻഡ്, മെറ്റൽ ഉൽപ്പാദകർ ഇൗ നിരക്കുകൂടി ചേർത്താണ് വില ഇൗടാക്കുന്നത്. കൊള്ളലാഭമുണ്ടാക്കുന്ന ഇവർക്കെതിരെ സർക്കാർ ഒരു നടപടിയുമെടുക്കുന്നില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.