അധ്യാപക അംഗീകാരം: സർക്കാർ ഉത്തരവ്​ അപ്രായോഗികം ^സ്​കൂൾ മാനേജർമാർ

അധ്യാപക അംഗീകാരം: സർക്കാർ ഉത്തരവ് അപ്രായോഗികം -സ്കൂൾ മാനേജർമാർ മലപ്പുറം: ചട്ടങ്ങളും നിയമങ്ങളും പൂർണമായി പാലിച്ച് നിയമനം ലഭിച്ച അധ്യാപക അനധ്യാപകരുടെ അംഗീകാരവും ശമ്പളവും നൽകാൻ സർക്കാർ വ്യക്തതയുള്ള ഉത്തരവിറക്കണമെന്ന് കേരള പ്രൈവറ്റ് (എയ്ഡഡ്) സ്കൂൾ മാനേജേഴ്സ് അസോസിയേഷൻ ജില്ല കൺവെൻഷൻ ആവശ്യപ്പെട്ടു. പുതിയ ഹയർ സെക്കൻഡറി സ്കൂളിെലയും ബാച്ചുകളിലെയും തസ്തിക നിർണയം ഒക്ടോബർ 31നകം അദാലത്ത് നടത്തി നിയമനം നടത്താൻ അനുവദിച്ചില്ലെങ്കിൽ അധ്യാപകരുടെ ക്ലാസ് ബഹിഷ്കരണ സമരത്തിന് പൂർണ പിന്തുണ നൽകാൻ അസോസിയേഷൻ തീരുമാനിച്ചു. മലപ്പുറം മേഖല ഒാഫിസിന് കീഴിലുള്ള മലപ്പുറം, പാലക്കാട് ജില്ലയിലെ എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂൾ മാനേജർമാരുടെ സമരപ്രഖ്യാപന കൺവെൻഷൻ ഒക്ടോബർ 18ന് രാവിലെ പത്തിന് മലപ്പുറം പ്രശാന്ത് ഒാഡിറ്റോറിയത്തിൽ നടക്കും. കൺവെൻഷൻ സംസ്ഥാന സെക്രട്ടറി നാസർ എടരിക്കോട് ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് ഹാഷിം കോയ തങ്ങൾ, സൈനുൽ ആബിദ് പട്ടർകുളം, നാരായണൻ നമ്പൂതിരി, കലാം മാസ്റ്റർ, മൂസ മറ്റത്തൂർ, നാരായണൻ ചേലേമ്പ്ര, അസീസ് പന്തല്ലൂർ, ലത്തീഫ് മൂപ്പൻ, റംല പുതിയറ, ചെറിയമുഹമ്മദ്, അഹമ്മദ്കുട്ടി മമ്പാട്ടുമൂല എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.