സമരയാത്രക്ക് തുടക്കം

വളാഞ്ചേരി: 'ഗെയിൽ വികസനമല്ല, വിനാശമാണ്' മുദ്രാവാക്യവുമായി വെൽഫെയർ പാർട്ടി ദ്വിദിന സമരയാത്ര വളാഞ്ചേരിയിൽ പാർട്ടി സംസ്ഥാന വൈസ് പ്രസിഡൻറ് ഇ.സി. ആയിശ ഉദ്ഘാടനം ചെയ്തു. കോട്ടക്കൽ മണ്ഡലം പ്രസിഡൻറ് പൈങ്കൽ ഹംസ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി മുനീബ് കാരക്കുന്ന് വിഷയമവതരിപ്പിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല വൈസ് പ്രസിഡൻറ് ടി.എം. പത്മകുമാർ, എൻ.എച്ച് ആക്ഷൻ കൗൺസിൽ ജില്ല ചെയർമാൻ വി.പി. ഉസ്മാൻ ഹാജി, പരിസ്ഥിതി സംഘം ജില്ല കോഒാഡിനേറ്റർ എം.പി.എ. ലത്തീഫ്, വെൽഫെയർ പാർട്ടി ജില്ല പ്രസിഡൻറ് എം.ഐ. റഷീദ്, നഈം മാറഞ്ചേരി എന്നിവർ സംസാരിച്ചു. കോട്ടക്കൽ മണ്ഡലം സെക്രട്ടറി തൗഫീഖ് പാറമ്മൽ സ്വാഗതവും സ്വാഗതസംഘം കൺവീനർ ടി.വി. ഫൈസൽ റഹ്മാൻ നന്ദിയും പറഞ്ഞു. എടയൂർ സി.കെ പാറ, കരേക്കാട്, മാറാക്കര മരവട്ടം, പൊന്മള കോട്ടപ്പുറം തുടങ്ങിയ കേന്ദ്രങ്ങളിൽ യാത്രക്ക് സ്വീകരണം നൽകി. ജില്ല ജനറൽ സെക്രട്ടറി കൃഷ്ണൻ കുനിയിൽ, ജില്ല വൈസ് പ്രസിഡൻറ് ഗണേഷ് വടേരി, സംസ്ഥാന സമിതിയംഗം റംല മമ്പാട്, ജില്ല ട്രഷറർ ഫാറൂഖ് ശാന്തപുരം, ജില്ല സെക്രട്ടറി ശാക്കിർ ചങ്ങരംകുളം, എഫ്.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡൻറ് മുഹമ്മദ് പൊന്നാനി, സാബിർ അൻസാരി, മിനു മുംതാസ്, സീനത്ത് കോക്കൂർ എന്നിവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു. photo: tir ml1 വെൽഫെയർ പാർട്ടി ദ്വിദിന സമരയാത്ര സംസ്ഥാന വൈസ് പ്രസിഡൻറ് ഇ.സി. ആയിശ, ജാഥ ക്യാപ്റ്റൻ എം.ഐ. റഷീദിന് പതാക കൈമാറി ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.