അണ്ടർ 17 ലോകകപ്പ്: ലെയ്സൻ ഓഫിസർമാരിലെ ഏക മലയാളി അബ്​ദുസമദ്

മലപ്പുറം: അണ്ടർ 17 ഫുട്ബാൾ ലോകകപ്പിലെ ടീം ലെയ്സൻ ഓഫിസർമാരുടെ (ടി.എൽ.ഒ) പട്ടികയിൽ മലപ്പുറത്തുകാരനായ ഗവേഷണ വിദ്യാർഥിയും. ഇറാഖ് ടീമി​െൻറ ലെയ്സൻ ഓഫിസറായാണ് മക്കരപ്പറമ്പ് വെള്ളാട്ടുപറമ്പ് സ്വദേശി അബ്ദുസമദിനെ ഫിഫ നിയമിച്ചത്. ഏക മലയാളി ടി.എൽ.ഒ കൂടിയാണ് സമദ്. ലോക്കല്‍ ഓര്‍ഗനൈസിങ് കമ്മിറ്റിക്കാണ് (എൽ.ഒ.സി) ലോകകപ്പി​െൻറ നടത്തിപ്പ് ചുമതല. ഇതിന് കീഴിൽ 24 ലെയ്സൻ ഓഫിസർമാരാണുള്ളത്. ഓരോ ടീമി​െൻറ കൂടെയും ഫിഫയുടെ പ്രതിനിധിയായി ഓരോ ടി.എൽ.ഒ ഉണ്ടാവും. ഇറാഖ് സംഘത്തിനൊപ്പം കൊൽക്കത്തയിലാണ് സമദിപ്പോൾ. ശാന്തപുരം അല്‍ജാമിഅ അല്‍ ഇസ്ലാമിയയില്‍ നിന്ന് ബിരുദം നേടിയ ഇദ്ദേഹം, അലീഗഢ് മുസ്ലിം സർവകലാശാലയിൽ നിന്ന് അറബി സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയിരുന്നു. അലീഗഢിൽ തന്നെയാണ് ഗവേഷണം. പരേതനായ കനിയാതൊടി അലവിക്കുട്ടിയുടെയും നെച്ചിക്കണ്ടൻ ഹഫ്‌സത്തിൻറെയും മകനാണ്. ഭാര്യ: ഫാത്തിമ സിതാര ഖാത്തൂൻ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.