മാറാക്കരയിൽ ഞാറുനടീൽ ഉത്സവമാക്കി നാട്ടുകാർ

കാടാമ്പുഴ: ഞാറ് നടാൻ നാട്ടുകാർക്കൊപ്പം ജനപ്രതിനിധികളും പാടത്തിറങ്ങിയത് ആവേശമായി. രണ്ടത്താണി കണ്ടേങ്ങൽ കീഴ്മുറി പാടത്ത് ജനകീയസമിതിയുടെ ഞാറുനടീൽ എം.പി. അബ്ദുസ്സമദ് സമദാനി ഉദ്ഘാടനം ചെയ്തു. ഫുട്ബാൾതാരം ആസിഫ് സഹീർ മുഖ്യാതിഥിയായിരുന്നു. മാറാക്കര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എ.പി. മൊയ്തീൻകുട്ടി മാസ്റ്റർ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് അംഗം വെട്ടം ആലിക്കോയ, കെ. വഹീദാബാനു, സി.എച്ച്. ജലീൽ, പി. മൻസൂറലി, ടി.പി. ബാവ, കെ.ടി. ഷഹനാസ്, ഒ.കെ. സുബൈർ എന്നിവർ സംസാരിച്ചു. വാർഡ് അംഗം പള്ളിമാലിൽ മുഹമ്മദലി സ്വാഗതവും മുഹമ്മദ് ഹനീഫ നന്ദിയും പറഞ്ഞു. രണ്ടേക്കർ ഭൂമിയിൽ പൊൻമണി വിത്താണ് ഇറക്കിയത്. പടം / രണ്ടത്താണി കണ്ടേങ്ങൽ കീഴ്മുറി പാടത്ത് ജനകീയ സമിതിയുടെ ഞാറുനടീൽ എം.പി. അബ്ദുസ്സമദ് സമദാനി ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.