ആരോഗ്യ പ്രവർത്തകരുടെ ക്ഷാമം; ആശുപത്രികൾ സ്തംഭനത്തിലേക്ക്​

ജനസംഖ്യാനുപാതിക സൗകര്യങ്ങൾ ഇല്ലാത്തത് തടസ്സം മലപ്പുറം: ജില്ലയിലെ ആരോഗ്യ കേന്ദ്രങ്ങൾ മീസിൽസ്, റുബല്ല പ്രതിരോധ കുത്തിവെപ്പിലേക്ക് കൂടി തിരിഞ്ഞതോടെ ആശുപത്രി പ്രവർത്തനങ്ങൾ സ്തംഭനത്തിലേക്ക് നീങ്ങുന്നു. ആരോഗ്യ സംവിധാനങ്ങളിൽ ജനസംഖ്യാനുപാതിക സൗകര്യങ്ങൾ ജില്ലയിൽ ഇല്ലാത്തതാണ് പ്രധാന തടസ്സം. ജനസംഖ്യ കൂടുതലാണെങ്കിലും ആശുപത്രികളുടെയും, ഡോക്ടർമാരുടെയും ജീവനക്കാരുടെയും എണ്ണത്തിൽ ജില്ല ബഹുദൂരം പിന്നിലാണ്. ഇതിനു പുറമേയാണ് ജില്ലയിൽ പത്തുവയസ്വരെയുള്ള 13 ലക്ഷം കുട്ടികൾക്ക് കുത്തിവെപ്പ് നൽകേണ്ടത്. ഒരു മാസത്തിനകം ഇൗ ലക്ഷ്യത്തിലെത്തണം. ആരോഗ്യ വകുപ്പ് ഒന്നിച്ച് ഇതിനായി രംഗത്തിറങ്ങുകയാണ് ഇതോടെ പതിവ് പ്രവർത്തനങ്ങൾ മന്ദഗതിയിലാകും. ഇത് ആശുപത്രികളിൽ സംഘർഷത്തിനും കാരണമാകും ജില്ലയിലെ മുഴുവൻ ആരോഗ്യസ്ഥാപനങ്ങൾ, സ്കൂളുകൾ, അംഗനവാടികൾ എന്നിവ കേന്ദ്രീകരിച്ചാണ് കുത്തിവെപ്പ് നൽകുന്നത്. നാലായിരം സർക്കാർ സ്കൂളുകളും 95045 സ്വകാര്യ സ്കൂളുകളും കുത്തിവെപ്പ് ഇടമാകും. നേഴ്സുമാർക്കും മറ്റ് ആരോഗ്യ പ്രവർത്തകർക്കും ഒപ്പം ഡോക്ടർമാരും കുത്തിവെപ്പ് ക്യാമ്പുകളിലെത്തണം. ജില്ലയിൽ 49 സി.എച്ച്.സികളിൽ ഒരു മെഡിക്കൽ ഒാഫിസർ മാത്രം ഉള്ളവയാണ്. പതിവ് ഒ.പിക്ക് പുറമെ കോടതി ഡ്യൂട്ടി, പ്രതിരോധ കുത്തിവെപ്പ്, പഞ്ചായത്ത് തല മീറ്റിങ്, ആരോഗ്യ ബ്ലോക് റിവ്യു മീറ്റിങ്ങ്, ജില്ല റിവ്യു, സെറ്റൻ കോൺഫറൻസ് എന്നിവയിലെല്ലാം ഇവർക്ക് പെങ്കുക്കേണ്ടതുണ്ട്. മറ്റുപരിപാടികളും ലീവും േവറെയും. ഇതിനിടയിലാണ് എം.ആർ കാമ്പയിൻ കൂടി എത്തിയത്. രോഗികളെ നോക്കാനാകാതെ കുത്തിവെപ്പിന് പോകേണ്ടിവരുന്നത് ഡോക്ടർമാർക്കും രോഗികൾക്കും പ്രയാസമായിരിക്കുകയാണ്. ഒറ്റ ഡോക്ടർമാർ മാത്രം ഉള്ള ആശുപത്രി പ്രവർത്തനങ്ങളെ ഇത് സാരമായി ബാധിക്കും. ഇത്തരം ഇടങ്ങളിലേക്ക് ജില്ല, താലൂക്ക് ആശുപത്രികളിൽ നിന്ന് വർക്കിങ് അറേജ്മ​െൻറിൽ ഡോക്ടർമാരെ നിയോഗിച്ചിട്ടുണ്ട്. എന്നാൽ ഇതോടെ ജില്ല,താലൂക്ക് ആശുപത്രികളിൽ ഡോക്ടർമാരുടെ കുറവ് വരും. ജില്ല ആശുപത്രിമുതൽ പ്രാഥമികാരോഗ്യ കേന്ദ്രം വരെയുള്ള ജില്ലയിൽ 116 സ്ഥാപനങ്ങളുണ്ട്. പുതുതായി 200 ഡോക്ടർമാരെയെങ്കിലും പോസ്റ്റ് ചെയ്താലേ ഇവ സുഖമമായി പ്രവർത്തിക്കൂ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.