അഭയാർഥി ഐക്യദാർഢ്യ ദിനം

മലപ്പുറം: ലോക തൊഴിലാളി സംഘടനയായ ഡബ്ല്യു.എഫ്.ടി.യുവി​െൻറ ആഭിമുഖ്യത്തിൽ ആചരിച്ചു. മലപ്പുറത്ത് വർക്കേഴ്സ് കോഓഡിനേഷ‍​െൻറ നേതൃത്വത്തിൽ സി.ഐ.ടി.യു, എഫ്.എസ്.ഇ.ടി.ഒ, ബെഫി, കേന്ദ്ര കോൺെഫഡറേഷൻ സംഘടനകളുടെ സംയുക്താഭിമുഖ്യത്തിലായിരുന്നു പരിപാടി. പ്രകടനത്തിന് ശേഷം കുന്നുമ്മലിൽ ചേർന്ന പൊതുയോഗം കെ.എസ്.ടി.എ സംസ്ഥാന വൈസ് പ്രസിഡൻറ് കെ. ബദറുന്നീസ ഉദ്ഘാടനം ചെയ്തു. എൻ.ജി.ഒ യൂനിയൻ ജില്ല സെക്രട്ടറി എ.കെ. കൃഷ്ണപ്രദീപ് അധ്യക്ഷത വഹിച്ചു. ബെഫി ജില്ല സെക്രട്ടറി ജി. കണ്ണൻ, ടി.കെ.എ. ഷാഫി, സി.ഐ.ടി.യു ഏരിയ സെക്രട്ടറി ഇ.എൻ. ജിതേന്ദ്രൻ, എൻ.എഫ്.പി.ഇ ഡിവിഷൻ സെക്രട്ടറി വി.എം. രാമനുണ്ണി എന്നിവർ സംസാരിച്ചു. പടം- mpmvij1 wtf അഭയാർഥി ഐക്യദാർഢ്യ ദിനത്തി​െൻറ ഭാഗമായി ഡബ്ല്യു.എഫ്.ടി.യുവി​െൻറ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പ്രകടനം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.