മദ്യ^മയക്കുമരുന്ന് മാഫിയക്കെതിരെ പ്രതിരോധം

മദ്യ-മയക്കുമരുന്ന് മാഫിയക്കെതിരെ പ്രതിരോധം വാഴക്കാട്: മദ്യ-മയക്കുമരുന്ന് മാഫിയക്കെതിരെ വാഴക്കാട്ട് ജനജാഗ്രത സമിതി പൊതുയോഗം സംഘടിപ്പിച്ചു. കഞ്ചാവ് ഉപയോഗിച്ചതിന് ഏതാനും ദിവസംമുമ്പ് വാഴക്കാട് സ്വദേശികളായ യുവാക്കൾ പൂക്കോട്ടുംപാടത്ത് അറസ്റ്റിലായിരുന്നു. എടവണ്ണപ്പാറയിൽ കഞ്ചാവ് വിറ്റിരുന്ന സ്ത്രീയും വലയിലായത് ഗൗരവത്തോടെ കാണണമെന്നും യോഗം വിലയിരുത്തി. ചീനി ബസാറിൽ ചേർന്ന പൊതുയോഗം സബ് ഇൻസ്പെക്ടർ വിജയരാജൻ ഉദ്ഘാടനം ചെയ്തു. ജനജാഗ്രത സമിതി പ്രസിഡൻറ് എം. കോയക്കുട്ടി അധ്യക്ഷത വഹിച്ചു. എം.പി. അബ്ദുൽ അലി, കെ.എം.എ. റാൻ, കെ. അലി, പുളിയംതൊടി ബഷീർ, താഹിർ കുഞ്ഞി, സി.കെ. മുഹമ്മദ് എന്നിവർ സംസാരിച്ചു. ചിത്രകുറിപ്പ് : മദ്യ-മയക്കുമരുന്ന് മാഫിയക്കെതിരെ ജനജാഗ്രത സമിതി വാഴക്കാട്ട് സംഘടിപ്പിച്ച പൊതുയോഗം വാഴക്കാട് എസ്.െഎ വിജയരാജൻ ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.