മഖാം ജാറം പുനർനിർമിക്കാൻ സർവകക്ഷിയോഗം തീരുമാനം

പ്രതിഷേധ സമരങ്ങൾ തൽക്കാലം നിർത്തിവെക്കാൻ ധാരണ നിലമ്പൂർ: നാടുകാണി ചുരത്തിലെ തകർത്ത മഖാം ജാറം പുനർനിർമിക്കാൻ സർവകക്ഷി യോഗത്തിൽ തീരുമാനം. ആർ.ഡി.ഒയുടെ നിർദേശപ്രകാരം വഴിക്കടവ് പഞ്ചായത്ത് ഹാളിൽ തിങ്കളാഴ്ച രാവിലെ വിളിച്ചുചേർത്ത യോഗത്തിലാണ് തീരുമാനം. പഞ്ചായത്ത് പ്രസിഡൻറി‍​െൻറ സാന്നിധ‍്യത്തിൽ പുനർനിർമിക്കാനാണ് തീരുമാനിച്ചത്. യോഗശേഷം ഉച്ചയോടെ പുനർനിർമാണം തുടങ്ങി. ജാറം തകർത്ത പ്രതികളെ പിടികൂടി മാതൃകപരമായി ശിക്ഷിക്കണമെന്ന് യോഗം ഐക‍കണ്ഠ്യേന ആവശ‍്യപ്പെട്ടു. ജാറം തകർത്ത സംഭവവുമായി ബന്ധപ്പെട്ടുള്ള പ്രതിഷേധ സമരങ്ങൾ തൽക്കാലത്തേക്ക് നിർത്തിവെക്കാനും ധാരണയായി. പഞ്ചായത്ത് പ്രസിഡൻറ് ഇ.എ. സുകുവി‍​െൻറ അധ‍്യക്ഷതയിലാണ് യോഗം ചേർന്നത്. ആർ.ഡി.ഒ രജീഷും സ്ഥലത്തെത്തി. വഴിക്കടവ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് സാവിത്രി, തഹസിൽദാർ പി.പി. ജയകൃഷ്ണൻ, ഡെപ‍്യൂട്ടി തഹസിൽദാർ പി. രാജഗോപാൽ, എടക്കര സി.ഐ അബ്ദുൽ ബഷീർ, വഴിക്കടവ് എസ്.ഐ അഭിലാഷ് വിവിധ രാഷ്ട്രീയ പാർട്ടിയുടെയും വിവിധ മത-സാമുദായിക സംഘടന പ്രതിനിധികളും ജനപ്രതിനിധികളും വ‍്യാപാരി പ്രതിനിധികളുമായ വി. വിനയചന്ദ്രൻ, എം.ഐ അബ്ദുൽ റഷീദ്, സലീം എടക്കര, എ.പി. അബ്ദുൽ വഹാബ്, മൊയ്തീൻകുട്ടി, സി.കെ. മൊയ്തീൻ, പി.സി. നാഗൻ, ബിനീഷ് മൊടപൊയ്ക, സുനിൽ കാരക്കോട്, മുഹമ്മദ് ഫൈസി, ബിജു, വി.പി. കുഞ്ഞിമുഹമ്മദ്, അബ്ദുൽ കരീം തുടങ്ങിയവർ യോഗത്തിൽ സംസാരിച്ചു. CAPTION:1- വഴിക്കടവിൽ വിളിച്ചുചേർത്ത സർവകക്ഷി യോഗം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.