കരുവാരകുണ്ട്: ഗാന്ധിജയന്തി ദിനത്തിൽ വിപുലമായ സേവനപ്രവർത്തനങ്ങളുമായി വിദ്യാർഥികൾ. കേരള പഴയ കടയ്ക്കൽ ജി.യു.പി സ്കൂൾ വിദ്യാർഥികളും അധ്യാപകരും രക്ഷിതാക്കളും ചേർന്ന് സ്കൂളും സംസ്ഥാന പാതയോരവും ശുചീകരിച്ചു. വാർഡ് അംഗം മഠത്തിൽ ലത്തീഫ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് പി.ടി. നജീബ്, കെ. ഷറഫുദ്ദീൻ, അധ്യാപികമാരായ ഫൗസിയ, ആബിദ, ഷംന എന്നിവർ നേതൃത്വം നൽകി. കരുവാരകുണ്ട് പുന്നക്കാട് മോഡൽ ജി.എൽ.പി സ്കൂളിൽ ഗാന്ധിസ്മൃതി സ്ഥിരംസമിതി അധ്യക്ഷൻ പി. ഷൗക്കത്തലി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് എ. ഷാജഹാൻ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകൻ ഉമർ വലിയതൊടി, ഒ.എം. ശിഹാബുദ്ദീൻ, കെ. ശ്രീധരൻ, എ. റഷീദ ബീഗം, സ്കൂൾ ലീഡർ കെ. ആഹിൽ എന്നിവർ സംസാരിച്ചു. Photo.1 പഴയ കടയ്ക്കൽ ജി.യു.പി സ്കൂൾ വിദ്യാർഥികളും അധ്യാപകരും റോഡും പരിസരവും വൃത്തിയാക്കുന്നു Photo 2. പുന്നക്കാട് മോഡൽ ജി.എൽ.പി സ്കൂളിൽ ഗാന്ധിസ്മൃതി സ്ഥിരംസമിതി അധ്യക്ഷൻ പി. ഷൗക്കത്തലി ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.