പുലാമന്തോൾ: ഗാന്ധിജയന്തിയോടനുബന്ധിച്ച് പുലാമന്തോൾ ഗവ. ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂനിറ്റിെൻറ ആഭിമുഖ്യത്തിൽ ശാന്തിയാത്ര നടത്തി. സ്കൂളിൽനിന്ന് തുടങ്ങിയ യാത്ര പുലാമന്തോൾ ടൗൺ ചുറ്റിയാണ് സമാപിച്ചത്. അനുസ്മരണ പരിപാടിയിൽ സ്വരാജ് കേരള കോഒാഡിനേറ്റർ എം.പി. ചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. പ്രോഗ്രാം ഓഫിസർ ടി.പി. ശിവദാസൻ അധ്യക്ഷത വഹിച്ചു. വിജേഷ് മാസ്റ്റർ ഗാന്ധിജയന്തി സന്ദേശം നൽകി. സാമൂഹിക പ്രവർത്തക ഹഫ്സത്ത് പൊന്നാനി, ടീം ലീഡർമാരായ ഫെബിൻ, ലബീബ എന്നിവർ സംസാരിച്ചു. വിദ്യാർഥികൾക്കായി വിവിധ മത്സരങ്ങളും സംഘടിപ്പിച്ചു. പ്രസംഗത്തിൽ ഗോപിക, ക്വിസ് മത്സരത്തിൽ അഞ്ജന വിജയൻ, ചിത്രരചനയിൽ കൃഷ്ണകാരൻ എന്നിവർ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഗാന്ധിജയന്തിയോടനുബന്ധിച്ച് പുലാമന്തോൾ ജി.എച്ച്.എസ്.എസിലെ എൻ.എസ്.എസ് യൂനിറ്റ് സംഘടിപ്പിച്ച ശാന്തിയാത്ര
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.