റോഹിങ്ക്യകൾക്ക്​ സഹായവുമായി ഐ.എസ്.എമ്മും ഫോക്ക​സ് ഇന്ത്യയും

റോഹിങ്ക്യകൾക്ക് സഹായവുമായി ഐ.എസ്.എമ്മും ഫോക്കസ് ഇന്ത്യയും ന്യൂഡല്‍ഹി: ഇന്ത്യയിലെ റോഹിങ്ക്യന്‍ അഭയാർഥികള്‍ക്ക് ഐ.എസ്.എമ്മും ഫോക്കസ് ഇന്ത്യയും സംയുക്തമായി ഭക്ഷ്യവസ്തുക്കളും മറ്റു അവശ്യസാധനങ്ങളും കൈമാറി. കേരളത്തിൽനിന്നുള്ള പ്രതിനിധികൾ ജമ്മു, ഹരിയാനയിലെ മേവാത്ത്, ഡല്‍ഹി എന്നിവിടങ്ങളിലെ ക്യാമ്പുകളില്‍ നേരിട്ട് എത്തിയാണ് ഇവ കൈമാറിയത്. ക്യാമ്പുകളില്‍ കുടിവെള്ളം ലഭ്യമാക്കാനും കുട്ടികളുടെ പഠനത്തിനും പദ്ധതികൾ ആരംഭിച്ചു. പരിപാടിയുടെ ഉദ്ഘാടനം ജമ്മുവിലെ ക്യാമ്പില്‍ ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി നിർവഹിച്ചു. ഫോക്കസ് ഇന്ത്യ സെക്രട്ടറി ഡോ. ലബീദ് അരീക്കോട് അധ്യക്ഷതവഹിച്ചു. ശക്കീലുറഹ്മാന്‍ നദ്വി, ഐ.എസ്.എം പ്രതിനിധികളായ ജാബിര്‍ വാഴക്കാട്, യൂനുസ് നരിക്കുനി, ശരീഫ് കോട്ടക്കല്‍, ഫിറോസ് വണ്ടൂര്‍, അഫ്താഷ് ചാലിയം, ജലീല്‍ വൈരങ്കോട്, വി.ടി. ഹംസ, ലത്തീഫ് രാമനാട്ടുകര, ജാബിര്‍ തൃശൂര്‍, ശഹീം എടത്തനാട്ടുകര എന്നിവര്‍ സംബന്ധിച്ചു. ചിത്രം: Rohinkya ക്യാപ്ഷൻ: ഐ.എസ്.എമ്മും ഫോക്കസ് ഇന്ത്യയും സംയുക്തമായി റോഹിങ്ക്യന്‍ അഭയാർഥികൾക്ക് സഹായം നൽകുന്ന പദ്ധതിയുടെ ഉദ്ഘാടനം ജമ്മുവിലെ ക്യാമ്പില്‍ ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി നിർവഹിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.