കൊണ്ടോട്ടി: സ്‌കൂളിലേക്ക് പോകുന്നതിനിടെ തന്നെ ആക്രമിച്ച പേ ബാധിച്ച കുറുക്കനെ വിദ്യാർഥി അടിച്ചുകൊന്നു. കുഴിമണ്ണ ഗവ. ഹൈസ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥി മൈലാംപാറ സ്വദേശി അശ്വിനാണ് ആക്രമണത്തിനിരയായത്. കിഴിശ്ശേരി മാങ്കാവിൽ റോഡിലൂടെ േപാകുന്നതിനിടെയാണ് കുറുക്കെൻറ കടിയേറ്റത്. കാൽമുട്ടിന് കടിയേറ്റ അശ്വിൻ കുറുക്കനെ അടിച്ചും തൊഴിച്ചും കീഴ്‌പ്പെടുത്തുകയായിരുന്നു. ബഹളം കേട്ട് ആളുകൾ എത്തിയപ്പോഴേക്കും കുറുക്കൻ ചത്തിരുന്നു. അശ്വിൻ കരാേട്ട അഭ്യസിക്കുന്നുണ്ട്. വിദ്യാർഥി മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.