നാടുണർത്തി വിദ്യാർഥികളുടെ ഗ്രാമയാത്ര

തിരൂരങ്ങാടി: ഗാന്ധി സ്മൃതിയിൽ . വാളക്കുളം കെ.എച്ച്.എം ഹൈസ്കൂളിലെ ഹരിതസേനയും ജൂനിയർ റെഡ്ക്രോസുമാണ് 'പഠിപ്പിനൊപ്പം വെടിപ്പും' ശീർഷകത്തിൽ ഗ്രാമയാത്ര സംഘടിപ്പിച്ചത്. സ്കൂളിൽനിന്ന് പുറപ്പെട്ട യാത്ര ഗ്രാമവഴികളിലൂടെ സഞ്ചരിച്ച് ക്ലാരി കുളമ്പിൽപ്പടിയിൽ സമാപിച്ചു. പരിപാടിയുടെ ഭാഗമായി ഗാന്ധി സ്മൃതി, നാട്ടുകൂട്ടം, ഗൃഹസന്ദർശനം, നീന്തൽ മത്സരം തുടങ്ങിയവ സംഘടിപ്പിച്ചു. പെരുമണ്ണ ക്ലാരി പഞ്ചായത്ത് പ്രസിഡൻറ് പൊതുവത്ത് ഫാത്തിമ ഉദ്ഘാടനം ചെയ്തു. രാജേഷ് മോഹൻജി, കോട്ടക്കൽ മുരളി, എം. ശറഫുന്നിസ, പി. സുകുമാരൻ, കെ.പി. ശിഹാബ്, എ.സി. ശറഫുദ്ദീൻ, എം. ഇദ്രീസ് തുടങ്ങിയവർ സംസാരിച്ചു. ഫോട്ടോ: വാളക്കുളം കെ.എച്ച്.എം ഹൈസ്കൂളിലെ വിദ്യാർഥികളുടെ ഗ്രാമയാത്ര
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.