കുരുന്നുകൾ ആദ്യക്ഷരം നുകർന്നു

കോട്ടായി: ചെമ്പൈ ഗ്രാമത്തിൽ വിദ്യാ ദിനാരംഭ ദിവസം ആദ്യക്ഷരം നിരവധി കുട്ടികൾ ആദ്യക്ഷരം കുറിച്ചു. ചെമ്പൈയുടെ പേരക്കുട്ടിയും ചെമ്പൈ വിദ്യാപീഠം ചെയർമാനുമായ ചെമ്പൈ സുരേഷ് നേതൃത്വം നൽകി. സംഗീതപഠനത്തിനും തുടക്കമായെന്ന് വിദ്യാപീഠം സെക്രട്ടറി കീഴത്തൂർ മുരുകൻ പറഞ്ഞു. - വടക്കഞ്ചേരി: നഗരത്തിലെ സംസ്കാരിക പ്രവർത്തകരുടെ സംഘടനയായ സംസ്കാര കൂട്ടായ്മയും ൈകയ്യൊപ്പ് കൂട്ടായ്മയും സംയുക്തമായി വിജയദശമി ദിനത്തിൽ എഴുത്തിനിരുത്തി. ജാതിമതഭേദമന്യേ 40 കുരുന്നുകൾക്കാണ് ആദ്യക്ഷരം പകർന്നത്. കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവ് പി. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ചെയർമാൻ കെ.കെ. ജ്യോതികുമാർ അധ്യക്ഷത വഹിച്ചു. പി. സുരേന്ദ്രൻ, സോപാന സംഗീത കലാകാരൻ ഞെരളത്ത് ഹരിഗോവിന്ദൻ, വൃക്ക ദാനത്തിലൂടെ മാതൃകയായ ഫാ. ബെറ്റ്സൺ തൂക്കുപറമ്പിൽ, നാടൻപാട്ട് കലാകാരൻ ജനാർദനൻ പുതുശ്ശേരി എന്നിവർ നേതൃത്വം നൽകി. പി. ഗംഗാധരൻ, പാളയം പ്രദീപ്, പ്രഫ. കെ. വാസുദേവൻപിള്ള, എ. ദാമോദരൻ, ബോബൻ ജോർജ്, സി. സഹദേവൻ, സി.കെ. ഉണ്ണികൃഷ്ണൻ, എം.എൻ. വിനോദ് എന്നിവർ സംസാരിച്ചു. കുട്ടികൾക്ക് പഠനോപകരണം വിതരണവും ചെയ്തു. കൊല്ലങ്കോട്: സൗഹൃദവേദിയുടെ ആഭിമുഖ്യത്തിൽ പി. സ്മാരകത്തിന് ഖുർആൻ വിജ്ഞാന കോശം ഉൾപ്പെടെയുള്ള പുസ്തകങ്ങൾ സമ്മാനിച്ചു. വേദി കൺവീനർ എ. ഫക്കീർ മുഹമ്മദാണ് ഇയ്യങ്കോട് ശ്രീധരന് നൽകിയത്. കെ. ബാബു എം.എൽ.എ വായനദിനാഘോഷം ഉദ്ഘാടനം ചെയ്തു. കെ. വാസുദേവൻ നായർ അധ്യക്ഷത വഹിച്ചു. കലാമണ്ഡലം ശിവൻ നമ്പൂതിരി, എൻ.എം. നൂലേലി, എൻ. വേണുഗോപാലൻ എന്നിവരെ യോഗത്തിൽ ആദരിച്ചു. ശിവൻ നമ്പൂതിരി കുട്ടികൾക്ക് ആദ്യക്ഷരം കുറിച്ചുകൊടുത്തു. കൊല്ലങ്കോട് പഞ്ചായത്ത് പ്രസിഡൻറ് ശാലിനി കറുപ്പേഷ്, കാർത്തികേയൻ, അസേമ പ്രബുദ്ധൻ, അമ്പിളി ടീച്ചർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.