50 പാക്കറ്റ് കഞ്ചാവുമായി യുവാവ് പിടിയിൽ

അരലക്ഷം രൂപയും പിടിച്ചെടുത്തു മഞ്ചേരി: അമ്പതോളം പാക്കറ്റ് കഞ്ചാവും അരലക്ഷം രൂപയുമായി യുവാവ് പ്രത്യേക അേന്വഷണ സംഘത്തി​െൻറ പിടിയിൽ. നിരവധി മോഷണക്കേസുകളിലെ പ്രതി പുൽപ്പറ്റ കോടാത്ത് ഷാജിബാബു എന്ന പുൽപ്പറ്റ ബാബുവാണ് (38) പിടിയിലായത്. മഞ്ചേരിയിലെ വിവിധ കോളജുകളും വിദ്യാലയങ്ങളും കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപന നടത്തിവരികയായിരുന്നു. മേഞ്ചരി ജില്ല ആശുപത്രിക്ക് മുൻവശത്തെ വീട്ടിലെ കാവൽക്കാരനെ കെട്ടിയിട്ട് വീട് കൊള്ളയടിച്ചതും തൃശൂർ ജില്ലയിലെ ബിവറേജസ് ഷോറൂം കവർച്ചയും ഉൾപ്പെടെ ഇരുപതോളം കേസിലെ പ്രതിയാണ് ഇയാൾ. കുപ്രസിദ്ധ മോഷ്ടാക്കളായ കാക്ക ഷാജി, കാർലോസ് എന്നിവരുടെ കൂട്ടുപ്രതിയാണ്. ഒരുവർഷം മുമ്പ് ജാമ്യത്തിലിറങ്ങിയ ശേഷം കഞ്ചാവ് വിൽപനയിൽ സജീവമാവുകയായിരുന്നു. മലപ്പുറം, മഞ്ചേരി, കോട്ടക്കൽ, തിരൂർ എന്നിവിടങ്ങളിലെ ചെറുകിട കച്ചവടക്കാർക്കും മറ്റും കഞ്ചാവ് എത്തിച്ചുനൽകിയിരുന്നു. പിടികൂടിയ ശേഷം ഇയാളുടെ ഫോണിലേക്ക് നിരവധി വിദ്യാർഥികളാണ് കഞ്ചാവ് ആവശ്യപ്പെട്ട് വിളിച്ചത്. ഇവരുടെ വിവരങ്ങൾ ശേഖരിച്ചു വരികയാണ്. മഞ്ചേരി സി.ഐ എൻ.ബി. ഷൈജു, എസ്.ഐ റിയാസ് ചാക്കീരി, പ്രത്യേക അന്വേഷണ സംഘാംഗങ്ങളായ പി. സഞ്ജീവ്, ഉണ്ണികൃഷ്ണൻ മാരാത്ത്, സലിം എന്നിവരാണ് പ്രതിയെ പിടികൂടിയത്. ഫോട്ടോ... കഞ്ചാവുമായി പിടിയിലായ ഷാജിബാബു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.