ലോറിയിടിച്ച് അഞ്ച് പോത്തുകൾ ചത്തു

കഞ്ചിക്കോട്: ദേശീയപാതയിൽ യുനൈറ്റഡ് ബിവറേജ് ഫാക്ടറിക്ക് സമീപം അഞ്ച് പോത്തുകൾ ചരക്കുലോറി ഇടിച്ച് ചത്തു. ശനിയാഴ്ചയാണ് സംഭവം. പോത്തുകളുടെ ഉടമ ഇതുവരെ പരാതിയുമായി എത്തിയിട്ടില്ലെന്ന് പുതുശ്ശേരി കസബ പൊലീസ് അറിയിച്ചു. ചത്ത പോത്തുകളെ കുഴിച്ചിട്ടു. പോത്തുകൾ വേഗത്തിൽ വരുന്ന ലോറിക്കുമുന്നിലേക്ക് ചാടിയതിനാലാണ് അപകടം സംഭവിച്ചതെന്നും പൊലീസ് പറഞ്ഞു. ഏകദേശം ഒരു വയസ്സിന് മുകളിലുള്ള പോത്തുകളാണ് ചത്തത്. ഒന്നര ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. പോത്തുകൾ വഴി തെറ്റിയെത്തിയതെന്നാണ് പൊലീസ് നിഗമനം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.