കലക്കത്ത് ഭവനത്തിൽ ആദ്യക്ഷരത്തിനെത്തിയത് ആയിരങ്ങൾ

ഒറ്റപ്പാലം: മഹാകവി കുഞ്ചൻ നമ്പ്യാരുടെ ദീപ്തസ്മരണകളുറങ്ങുന്ന കിള്ളിക്കുറുശ്ശിമംഗലത്തെ കലക്കത്ത് ഭവനത്തിൽ നൂറുക്കണക്കിന് കുരുന്നുകൾ ആദ്യക്ഷരം കുറിച്ചു. രാവിലെ ഏഴോടെയാണ് എഴുത്തിനിരുത്തൽ ചടങ്ങുകൾ ആരംഭിച്ചത്. കലക്കത്ത് ഭവനത്തി​െൻറ കളിത്തട്ടിലിൽ അണിനിരന്ന ആചാര്യന്മാർക്കുമുന്നിൽ പുത്തനണിഞ്ഞ മാതാപിതാക്കൾക്കൊപ്പം എത്തിയ കുരുന്നുകൾ ആദ്യക്ഷരം കുറിച്ചപ്പോൾ ചിലരിൽ കൗതുകവും മറ്റുചിലരിൽ ആകാംക്ഷയും പ്രകടമായി. പി. ഉണ്ണി എം.എൽ.എ, കലക്കത്ത് കൃഷ്ണൻ നമ്പ്യാർ, കലക്കത്ത് രാധാകൃഷ്‌ണൻ, പി.ടി. നരേന്ദ്ര മേനോൻ, സുകുമാരി നരേന്ദ്ര മേനോൻ, ഡോ. സദനം ഹരികുമാർ, പി.കെ.ജി. നമ്പ്യാർ, പി. ശിവദാസ്, ദേവകികുട്ടി, ഗീത മുന്നൂർകോട്, പി.കെ. കൃഷ്ണകുമാർ, രാമചന്ദ്ര പുലവർ, ശ്രീപ്രകാശ് ഒറ്റപ്പാലം, കെ. രാജീവ് തുടങ്ങിയവർ എഴുത്തിനിരുത്തൽ ചടങ്ങിന് ആചാര്യസ്ഥാനം വഹിച്ചു. ഇതോടനുബന്ധിച്ചു നടന്ന സാംസ്‌കാരിക സമ്മേളനവും കാവ്യാർച്ചനയും പി. ഉണ്ണി എം.എൽ.എ ഉദ്ഘാടനം ചെയ്തു. സ്മാരകം ചെയർമാൻ ഇ. രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. കലാപീഠം വിദ്യാർഥിനി ജിഷയുടെ ഓട്ടന്തുള്ളലോടെയായിരുന്നു പരിപാടിയുടെ തുടക്കം. തുടർന്ന് കലാപീഠം വിദ്യാർഥികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. CAPTION രണ്ടു പടങ്ങൾ ചുവടെ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.