മധ്യവയസ്​ക​െൻറ മരണം: സഹോദരൻ അറസ്​റ്റിൽ

അരീക്കോട്: കുടുംബ വഴക്കിനെ തുടർന്ന് കാവനൂർ ഇരുവേറ്റി കൈനിക്കര മുഹമ്മദ് (55) കുത്തേറ്റ് മരിച്ച സംഭവത്തിൽ ഇളയ സഹോദരനെ അറസ്റ്റുചെയ്തു. ആക്കപറമ്പ് പുളിയക്കോട് തണ്ടുത്തിയിൽ വീട്ടിൽ കബീറിനെയാണ് (44) അറസ്റ്റുചെയ്തത്. കഴിഞ്ഞ ഞായറാഴ്ച വൈകീട്ട് മുഹമ്മദി​െൻറ പുളിയക്കോട് ചിറപ്പാലത്തെ തറവാട് വീടിന് സമീപത്തുള്ള സ്കൂൾ ഗ്രൗണ്ടിൽവെച്ചാണ് വാക്കേറ്റത്തെ തുടർന്ന് മുഹമ്മദിന് കുത്തേറ്റത്. ജില്ല പൊലീസ് മേധാവിയുടെ നിർദേശപ്രകാരം മലപ്പുറം ഡിവൈ.എസ്.പി ജലീൽ തോട്ടത്തിലി​െൻറ നേതൃത്വത്തിൽ മഞ്ചേരി സി.െഎ എൻ.ബി. ഷൈജു, അരീക്കോട് എസ്.െഎ കെ. സിനോദ്, എസ്.െഎ സത്യനാഥ്, സി.പി.ഒ സുബൈർ, യൂനസ് എന്നിവരുൾപ്പെട്ട സംഘമാണ് അറസ്റ്റുചെയ്തത്. photo: അറസ്റ്റിലായ കബീർ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.