മ​ധു​മ​ല പ​ദ്ധ​തി പൈ​പ്പ്​​ലൈ​ന്‍ പൊ​ട്ട​ല്‍ തു​ട​ര്‍ക്ക​ഥ

കാളികാവ്: ജലസേചന വകുപ്പിെൻറ മധുമല കുടിവെള്ള പദ്ധതി പൈപ്പ്‌പൊട്ടല്‍ തുടര്‍ക്കഥ. വെന്തോടന്‍പടിയില്‍ കഴിഞ്ഞദിവസം പൈപ്പ് പൊട്ടി കുടിവെള്ളം പാഴായിരുന്നു. റോഡും തൊട്ടടുത്ത വൈദ്യുതി കാലും തകര്‍ന്നുവീണിരുന്നു. അഞ്ച് മീറ്ററോളം ഭാഗത്താണ് അടുത്തിടെ നവീകരിച്ച റോഡ് തകര്‍ന്നത്. ഇതോടെ പദ്ധതി ഉപയോഗിച്ചുള്ള മേഖലയിലെ കുടിവെള്ള വിതരണം പാടെ മുടങ്ങി. നിലവാരം കുറഞ്ഞ പൈപ്പുകള്‍ മാറ്റിസ്ഥാപിക്കാന്‍ പദ്ധതിയുണ്ടെങ്കിലും ഇതുവരെ നടപടിയുണ്ടാവാത്തതാണ് പൈപ്പ് പൊട്ടാൻ കാരണം. മധുമല പദ്ധതി ഉപയോഗിച്ച് എട്ട് കോടിയോളം രൂപ ചെലവില്‍ തുടങ്ങുന്ന ചോക്കാട് ഗ്രാമ പഞ്ചായത്തിലെ ജലനിധി പദ്ധതി ജലവിതരണ ട്രയല്‍റണ്‍ നടത്തിയത് കഴിഞ്ഞ ദിവസമാണ്. മാളിയേക്കല്‍ ഭാഗത്തേക്കുള്ള ജലവിതരണ ലൈനുകളിലെ പ്രവൃത്തിയാണ് പൂര്‍ത്തീകരിച്ചത്. പള്ളിശ്ശേരി അമ്പലക്കടവ് റോഡ് വഴിയാണ് ചോക്കാട് പഞ്ചായത്തിലേക്ക് വെള്ളം വിതരണം ചെയ്യുന്നത്. ചോക്കാട് പഞ്ചായത്തില്‍ 1815 കണക്ഷനുകളാണ് പദ്ധതിയിലുള്ളത്. ഏപ്രില്‍ ആദ്യവാരത്തില്‍തന്നെ പൂര്‍ണമായി പ്രവര്‍ത്തനസജ്ജമാക്കാനുള്ള ശ്രമത്തിലാണ് അധികൃതര്‍. അതിനിടയിലുണ്ടായ പൈപ്പ് പൊട്ടല്‍ ജനങ്ങളില്‍ പ്രതിഷേധം ഉയര്‍ത്തിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.