ക​ഞ്ചി​ക്കോ​ട്ട്​ സ​ബ്​​സ്​​റ്റേ​ഷ​ന്​ തീ​പി​ടി​ച്ചു; വ​ൻ ദു​ര​ന്ത​െ​മാ​ഴി​വാ​യി

കഞ്ചിക്കോട്: കെ.എസ്.ഇ.ബി കഞ്ചിക്കോട് 220 കെ.വി സബ്സ്റ്റേഷന് തീപിടിച്ചു. അഗ്നിശമനസേനയുടെ സമയോചിത ഇടപെടൽമൂലം നാല് മണിക്കൂറിനകം തീ നിയന്ത്രണവിധേയമായി. വൻ അപായമാണ് ഒഴിവായത്. തീപിടുത്തത്തെതുടർന്ന് ജില്ലയുടെ പകുതിയിലധികം പ്രദേശങ്ങൾ ഞായറാഴ്ച രാത്രി ആറ് മണിക്കൂറോളം ഇരുട്ടിലായി. കഞ്ചിക്കോട് സബ്സ്റ്റേഷനിൽ ഏഴ് ട്രാൻസ്ഫോർമറുകളാണുള്ളത്. സ്പെയറായുള്ള ട്രാൻസ്േഫാർമറിനാണ് ഞായറാഴ്ച വൈകീട്ട് 5.10ന് തീപിടിച്ചത്. വൈദ്യുതി പ്രതിരോധ സംവിധാനത്തിലുണ്ടായ തകരാറാണ് കാരണമെന്നാണ് സൂചന. സ്പെയർ ട്രാൻസ്ഫോർമർ ചാർജ് ചെയ്തുവെച്ചിരുന്നു. ഇതിൽനിന്ന് അപ്രതീക്ഷിതമായി തീയുയരുകയായിരുന്നു. ഇൻസ്റ്റലേഷനിലുണ്ടായ തകരാറാണ് കാരണം.സംരക്ഷണഭിത്തി ഉണ്ടായിരുന്നതിനാൽ മറ്റ് ട്രാൻസ്ഫോർമറുകളിലേക്ക് തീപടരുന്നത് തടയാനായി. മാടക്കത്തറയിൽനിന്ന് എലപ്പുള്ളി സ്റ്റേഷൻ വഴിയുള്ള പവർ ഗ്രിഡ് കോർപറേഷെൻറ വൈദ്യുതി സൈപ്ല ഉൾപ്പെടെ ഉടൻ ഒാഫ് ചെയ്തു. ആലത്തൂർ, മണ്ണാർക്കാട്, പാലക്കാട്, ചിറ്റൂർ താലൂക്കുകളിലേക്ക് കഞ്ചിക്കോട് സബ്സ്റ്റേഷനിൽനിന്നാണ് വൈദ്യുതി വിതരണം ചെയ്യുന്നത്. കഞ്ചിക്കോട്, പാലക്കാട്, വാളയാർ ഫയർ സ്റ്റേഷനുകളിൽനിന്ന് മുഴുവൻ യൂനിറ്റുകളും ഉടൻ കഞ്ചിക്കോേട്ടെക്കത്തി. കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരും അഗ്നിശമനസേനാംഗങ്ങളും ചേർന്ന് രാത്രി ഒമ്പതരയോടെ തീ പൂർണമായും അണച്ചു. കഞ്ചിക്കോട് നിന്നുള്ള സൈപ്ല മുടങ്ങിയതിനാൽ പാലക്കാട് നഗരത്തിേലക്ക് ഞായറാഴ്ച രാത്രി ഷൊർണൂർ 220 കെ.വി സബ്സ്റ്റേഷനിൽനിന്നാണ് വൈദ്യുതി വിതരണം ചെയ്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.